June 13, 2026

കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം;കിണറിൽ കുടുങ്ങിയ നാല് പേർ മരിച്ചു

0
n2986246822ddc9da05849eee40b57c57a455d59ea2ee8e1b7ccfbfbaa39f6f8ce2bdaa3c0.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൊല്ലം: കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം. നിര്‍മാണത്തിലിരുന്ന കിണറില്‍ നാല് പേര്‍ കുടുങ്ങി. കുണ്ടറ പെരുമ്ബുഴ കോവില്‍മുക്കിലാണ് സംഭവം. സോമരാജന്‍, രാജന്‍, മനോജ്, വാവ എന്നിവരാണ് കിണറ്റില്‍ കുടുങ്ങിയത്. നാല് പേരുടേയും മരണം പോലീസ് സ്ഥിരീകരിച്ചു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് നാലുപേരെയും പുറത്തെത്തിച്ചത്.

നൂറടിയോളം താഴ്ച്ചയുള്ള കിണറിലാണ് അപകടം ഉണ്ടായത്. കിണറിലെ ചെളി നീക്കം ചെയ്യാന്‍ ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കിണറ്റില്‍ കുടങ്ങിയത്. ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ടു പേരും അപകടത്തില്‍പ്പെടുകയായിരുന്നു.

നാട്ടുകാരും ഫയര്‍ഫോഴ്‌സും സംയുക്തമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *