April 27, 2024

കെട്ടിട നികുതിയും വൈദ്യുതി ചാർജ്ജും ഒഴിവാക്കണം: ഡബ്ല്യു ടി എ

0
20210716 101403.jpg
കെട്ടിട നികുതിയും വൈദ്യുതി ചാർജ്ജും ഒഴിവാക്കണം: ഡബ്ല്യു ടി എ

കൽപ്പറ്റ: കൊവിഡ് മൂലം അടച്ചിട്ട കാലഘട്ടത്തിലെ കെട്ടിട നികുതിയും വൈദ്യുതി ഫിക്സഡ് ചാർജ്ജും ഒഴിവാക്കണമെന്നും അമിതമായി വർധിപ്പിച്ച വെള്ളക്കരം കുറക്കണമെന്നും വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പിന് വിട്ടു നൽകിയ സ്ഥാപനങ്ങൾക്ക് മതിയായ വാടക നൽകണമെന്നും കമ്മിറ്റി ജില്ലാ ഭരണകൂടത്തോടാവശ്യപ്പെട്ടു. പ്രസിഡന്റ് കെ പി സൈതലവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് ബി നായർ, സൈഫുള്ള വൈത്തിരി, അലി ബ്രാൻ, രമിത്ത്, അബ്ദുറഹിമാൻ, സുമ പള്ളിപ്രം, അനീഷ് വരദൂർ, ബാബു ബത്തേരി, സുബി പ്രേം, മനു മത്തായി, അൻവർ, പ്രബിത എന്നിവർ പങ്കെടുത്തു. വയനാട് ടൂറിസം അസോസിയേഷൻ ഭാരവാഹികളായി കെ പി സൈതലവി തളിപ്പുഴ (പ്രസി.), അനീഷ് ബി നായർ (സെക്ര), സൈഫുള്ള വൈത്തിരി (ഖജാൻജി), അബ്ദുറഹിമാൻ, സുബി പ്രേം (വൈസ് പ്രസി), ബാബു ബത്തേരി, എ വർഗീസ് (ജോ. സെക്ര), അലി ബ്രാൻ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *