June 4, 2026

ഹൃദയപൂർവ്വം’; കൂട്ടിരിപ്പുകാർക്ക് ഭക്ഷണമൊരുക്കി ഡിവൈഎഫ്ഐ

0
IMG-20210804-WA0002.jpg
By ന്യൂസ് വയനാട് ബ്യൂറോ
'ഹൃദയപൂർവ്വം'; കൂട്ടിരിപ്പുകാർക്ക് ഭക്ഷണമൊരുക്കി ഡിവൈഎഫ്ഐ 

മാനന്തവാടി : മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള രാത്രികാല ഭക്ഷണ വിതരണം ആരംഭിച്ച് ഡിവൈഎഫ്ഐ. ഹൃദയപൂർവം ഡിവൈഎഫ്ഐ എന്ന ക്യാമ്പയിനിന്റെ ഭാഗമായി മൂന്നു വർഷക്കാലയളവായി ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം നടത്തി വന്നിരുന്നു. നിലവിലുള്ള കോവിഡ് രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള ഭക്ഷണ വിതരണത്തിലെ പ്രയാസങ്ങൾ പരിഹരിക്കാൻ മാനന്തവാടി പനമരം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള 19 മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത് . ഉദ്ഘാടന പരിപാടി ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് മെഡിക്കൽ കോളേജ് ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.ശ്രീലക്ഷ്മിക്ക് നൽകി നിർവ്വഹിച്ചു. ഹെഡ് നേഴ്സ് ദിനി, ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക്‌ സെക്രട്ടറി കെ ആർ ജിതിൻ, പനമരം ബ്ലോക്ക്‌ സെക്രട്ടറി കെ മുഹമ്മദലി, ജില്ലാ കമ്മിറ്റി അംഗം കെ വിപിൻ. എം രജീഷ്,കെ ടി വിനു എന്നിവർ പങ്കെടുത്തു.എല്ലാ ദിവസവും രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഡിവൈഎഫ്ഐ ഭക്ഷണം മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ നൽകുമെന്ന് ജില്ലാ സെക്രട്ടറി കെ റഫീഖ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *