June 4, 2026

കുതിരാൻ രണ്ടാം തുരങ്കം ഡിസംബറിൽ

0
IMG-20210804-WA0004.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുതിരാൻ രണ്ടാം തുരങ്കം ഡിസംബറിൽ 

തൃശ്ശൂര്‍: കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഡിസംബറില്‍ തുറക്കുമെന്ന് നിര്‍മ്മാണ കരാര്‍ കമ്ബനിയായ കെഎംസി. 70 ശതമാനം പണി പൂര്‍ത്തിയായതായി കെ എം സി വക്താവ് അജിത് അറിയിച്ചു. രണ്ടാം തുരങ്കം തുറന്നാല്‍ ടോള്‍ പിരിവ് തുടങ്ങുമെന്നും കരാര്‍ കമ്ബനി അറിയിച്ചു.
നിലവില്‍ കോണ്‍ക്രീറ്റിംഗ് അടക്കമുള്ള ജോലികളാണ് രണ്ടാം തുരങ്കത്തില്‍ നടക്കുന്നത്. രാത്രിയും പകലുമായി ജോലികള്‍ തുടരുന്നു. മുഴുവന്‍ വേഗത്തില്‍ തന്നെയാണ് ജോലികള്‍ നടക്കുന്നതെന്നും കെ എം സി വക്താവ് അറിയിച്ചു. നൂറിലധികം തൊഴിലാളികളാണ് 24 മണിക്കൂറും ഇവിടെ ജോലി ചെയ്യുന്നത്. നിലവില്‍ മുകളിലെ കോണ്‍ക്രീറ്റിംഗ് ജോലികളാണ് നടക്കുന്നത്. അത് 60 ശതമാനം പൂര്‍ത്തിയായി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *