May 1, 2026

വള്ളിയൂർക്കാവ് മഹോത്സവം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാളെ കാവിലെത്തും

0
IMG-20180324-WA0050
By ന്യൂസ് വയനാട് ബ്യൂറോ
വള്ളിയൂർക്കാവ് മഹോത്സവം : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാളെ കാവിലെത്തും .നാളെ നടക്കുന്ന സാംസ്ക്കാരിക സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്യും. മഹോത്സവം സമാപിക്കാനിരിക്കെ ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിലെന്നും ദേവസ്വം അധിക്യതരും ആഘോഷ കമ്മറ്റിയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വള്ളിയൂർക്കാവ് ഉത്സവം ഇതിനകം പത്ത് ദിവസം പിന്നിട്ടു കഴിഞ്ഞു. പ്രധാന ചടങ്ങായ ഒപ്പന വരവ് നാളെ നടക്കും .ഉത്സവത്തിന്റെ ഭാഗമായി നാളെ നടക്കുന്ന സംസ്കാരിക സമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി കടംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും ഏന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. 
 എം.ൽ എ. ഒ ആർ കേളു അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റി  ഏച്ചോം ഗോപി രചന നിർവ്വഹിച്ച വള്ളിയൂർക്കാവ്  ചരിത്രവും ഐതിഹ്യവും എന്ന പുസ്തകവും നാളെ മന്ത്രി പ്രകാശനം നിർവ്വഹിക്കും .വാർത്താ സമ്മേളനത്തിൽ ട്രസ്റ്റിമാരായ ഏച്ചോം ഗോപി ,ഇ.പി.മോഹൻദാസ്, എക്സികൂട്ടീവ് ഓഫീസർ കെ.വി.നാരായണൻ നമ്പൂതിരി ,ആഘോഷ കമ്മറ്റി പ്രസിഡന്റ് അഡ്വ: ശ്രീകാന്ത് പട്ടയൻ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *