May 3, 2024

പൊതുവിദ്യാഭ്യാസ മേഖല കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് ഡോ രാമകൃഷ്ണൻ: പരിഷത്ത് സെമിനാറുകൾ തുടങ്ങി.

0
Img 20180324 Wa0032
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അൻപത്തിയഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറുകൾക്ക് ആരംഭമായി. 
വിദ്യാഭ്യാസ സെമിനാർ  മാനന്തവാടി മിൽക്ക് സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽ എംഎൽഎ  ഒ .ആർ .കേളു ഉദ്ഘാടനം ചെയ്തു.
മുംബൈ യൂണിവേഴ്സിറ്റി റിട്ടയേഡ് പ്രൊഫസറായ
ഡോ. ജോസ് ജോർജ് അധ്യക്ഷനായി.  
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ ഡോ. സി. രാമകൃഷ്ണനാണ്   വിഷയാവതരണം നടത്തിയത്. 
ജനാധിപത്യ വിദ്യാഭ്യാസത്തിലേക്ക് എന്നതായിരുന്നു വിഷയം. 
പ്ലസ് ടു വരെ സാർവത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിച്ച ശക്തമായ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല ഇപ്പോൾ കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് ഡോ രാമകൃഷ്ണൻ പറഞ്ഞു.
നാട്ടിലെ പ്രകൃതിവിഭവങ്ങളെയും സമൂഹത്തിന്റെ ആവശ്യകതയെയും പരിഗണിച്ച് നമ്മുടെ അധ്വാനശേഷിയെ എങ്ങനെ ദീർഘകാല അടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്താമെന്ന് പാഠ്യപദ്ധതി അന്വേഷിക്കുന്നില്ല.
അതിനാൽ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു വരുന്ന 18 വയസ്സിനോടടുക്കുന്ന നമ്മുടെ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കപ്പെടുന്നത്.
ഈ പ്രതിസന്ധിയെ മറികടക്കാൻ കഴിയുമ്പോഴാണ് ജനാധിപത്യവിദ്യാഭ്യാസം സാർത്ഥകമാവുന്നത്.
പരിഷത്ത് ജനറൽ സെക്രട്ടറി  ടി കെ മീരാഭായ് ചർച്ചകൾക്ക് തുടക്കം കുറിച്ച് സംസാരിച്ചു.
തുടർന്ന് നടന്ന ലഘു അവതരണങ്ങളിൽ
ബഹുഭാഷാ രംഗത്തെ അടിസ്ഥാന ശേഷി വികസനം എന്ന വിഷയം ബാവലി സ്കൂളിലെ അനുഭവങ്ങൾ പരിചയപ്പെടുത്തി  കൊണ്ട്  കൊണ്ട്
പ്രമീള ഇ.വി
കെ രാധ എന്നീ അധ്യാപികമാർ വിശദീകരിച്ചു.
 പാർശ്വവൽക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസ മുന്നേറ്റം എന്ന വിഷയത്തിൽ അംബ സ്കൂളിലെ അനുഭവങ്ങൾ ഹെഡ്മാസ്റ്റർ എം ജനാർദ്ദനൻ വിശദീകരിച്ചു.
വിദ്യാലയ വികസനത്തിലൂടെ ഗ്രാമ വികസനം എന്നവിഷയത്തിൽ ഓടപ്പള്ളം സ്കൂളിലെ അനുഭവങ്ങൾ അധ്യാപകൻ  ജിതിൻജിത് വിശദീകരിച്ചു.
പരിഷത്ത് നിർവാഹകസമിതി അംഗങ്ങളായ പ്രൊഫസർ കെ  ബാലഗോപാലൻ പി.വി സന്തോഷ്, 
ടി ആർ സുമ, 
കെ ബി സിമിൽ 
പ്രസാദ് വെള്ളമുണ്ട, മുഹമ്മദ് ബഷീർ, അബ്ദുൽ ഖാദർ, സെയ്ത്,  
കെ. വൽസല ,
അജയകുമാർ
എന്നിവരും സംസാരിച്ചു. 
കൺവീനർ പി പി ബാലചന്ദ്രൻ സ്വാഗതവും  ജില്ലാസെക്രട്ടറി പി മധുസൂദനൻ നന്ദിയും പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *