April 30, 2024

ഒറ്റ തവണ തീർപ്പാക്കൽ പദ്ധതിയുമായി വയനാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്

0
Img 20210827 Wa0048.jpg
മാനന്തവാടി : ഒറ്റ തവണ തീർപ്പാക്കൽ പദ്ധതിയുമായി വയനാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്. കുടിശി നിവാരണത്തിന്റെ ഭാഗമായി വായ്പക്കാർക്കായി നിരവധി ആനുകൂല്യങ്ങൾ നൽകി വരുന്നതായും അനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ബാങ്ക് അധികൃതർ മാനന്തവാടിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ നവകേരളീയം ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി 2021 ന്റെ ഭാഗമായാണ് പനമരം കാർഷിക വികസന ബാങ്ക് വായ്പയെടുത്തവർക്കായി നിരവധി സമാശ്വാസ ആനുകൂല്യങ്ങൾ നൽകി വരുന്നത്. 2021 മാർച്ച് 31 വളരെ കുടിശികയായ വായ്പകൾക്കാണ് പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭ്യമാക്കുക. ആകർഷണീയമായ നിരവധി ആനുകൂല്യങ്ങൾ നൽകുന്നതോടൊപ്പം വായ്പയെടുത്ത മരണമടഞ്ഞവരുടെയും മാരക രോഗം പിടിപെട്ടവരുടെയും കോവിഡ് മരണം സംഭവിച്ച കുടുംബങ്ങൾക്കും പ്രത്യേക ആനുകൂല്യവും നൽകുമന്നും ബാങ്ക് അധികൃതർ പറഞ്ഞു. പദ്ധതിയുടെ ആനുകൂല്യം സെപ്തംബർ 30 വരെ ആയിരിക്കും. കൂടാതെ നൂതന വായ്പ പദ്ധതികളും നൽകി വരുന്നതായും ബാങ്ക് അധികൃതർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് പി.വി.സഹദേവൻ, വൈസ് പ്രസിഡന്റ് പി.എ.അസീസ്, ബാങ്ക് സെക്രട്ടറി വി. രംജ്ജിത്ത്, വി.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *