May 14, 2026

ആസാദി കി അമൃത് മഹോത്സവ്: ക്വിസ് മത്സരം നടത്തി

0
IMG-20210827-WA0049.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ വയനാട് സന്ദര്‍ശന സ്മരണാര്‍ത്ഥം ക്വിസ് മത്സരം നടത്തി. തദ്ദേശ സ്ഥാപന തലത്തിലും, പിന്നീട് ജില്ലയിലെ പനമരം, ബത്തേരി പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് യൂണിറ്റിന് കീഴിലും നടത്തിയ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിദ്യാര്‍ത്ഥികളെയാണ് ജില്ലാതല ക്വിസ് മത്സരത്തിനായി തെരഞ്ഞെടുത്തത്. രണ്ട് പേര്‍ അടങ്ങുന്ന നാല് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ നിര്‍വ്വഹിച്ചു. 
മത്സരത്തില്‍ കോട്ടത്തറ ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അമിലിമ ജോസ്, വര്‍ഷ റോസ് എന്നിവര്‍ക്ക് ഒന്നാം സ്ഥാനവും, തരിയോട് ഗ്രാമപഞ്ചായത്തിലെ ദിയ വിനോയ്, ശരത് ചന്ദ്രന്‍ എന്നിവര്‍ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. തവിഞ്ഞാല്‍, മേപ്പാടി പഞ്ചായത്തുകളായിരുന്നു ജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് ടീമുകള്‍. ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ സാംസ്‌കാരിക പരിപാടിയാണിത്. സ്വാതന്ത്യത്തിന്റെ വാര്‍ഷിക ദിനാഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിപാടികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 
ക്വിസ് മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍, സീനിയര്‍ ക്ലര്‍ക്ക് ദിനേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡി.ഡി.പി ജൂനിയര്‍ സൂപ്രണ്ട് സി. സുധീര്‍ മത്സരത്തിന്റെ ക്വിസ് മാസ്റ്ററായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *