July 15, 2026

ആദിവാസി കോളനികൾ കേന്ദ്രീകരിച്ചു മദ്യവിൽപ്പന നടത്തിയ ആൾ പിടിയിൽ; 17.280 ലിറ്റർ കർണ്ണാടക നിർമ്മിത മദ്യവും പിടിച്ചെടുത്തു

0
IMG-20210918-WA0061.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ആദിവാസി കോളനികൾ കേന്ദ്രീകരിച്ചു മദ്യവിൽപ്പന നടത്തിയ ആൾ എക്സൈസ് പിടിയിൽ. നരിക്കൽ സൂര്യനിവാസിൽ സജിത്ത് പ്രസാദ് (38)നെ അറസ്റ്റ് ചെയ്തു. മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ജി രാധാകൃഷണനും സംഘവും രഹസ്യവിവരത്തിനെ തുടർന്ന് തോൽപ്പെട്ടി നരിക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ രണ്ട് പെട്ടികളിലായി വിൽപ്പനക്ക് വേണ്ടി സൂക്ഷിച്ച 17.280 ലിറ്റർ കർണ്ണാടക നിർമ്മിത വിദേശമദ്യം പിടികൂടി. കർണ്ണാടകയിൽ നിന്നും ഫോറസ്റ്റിലൂടെ തലച്ചുമടായ് ആദിവാസികളെ ഉപയോഗിച്ചും മറ്റും കർണ്ണാടക മദ്യം ശേഖരിച്ചു വെച്ച് ആദിവാസി കോളനികളിലും മറ്റു ആവശ്യക്കാർക്കും വലിയ തോതിൽ വിൽപന നടത്തുന്നയാളാണ് അറസ്റ്റിലായതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.. കഴിഞ്ഞ കുറെ ദിവസങ്ങളിലായി പരാതികളുടെ അടിസ്ഥാനത്തിൽ എക്സൈസുകാര്യടെ നിരീക്ഷണത്തിലായിരുന്നു.. ഇയാൾ
മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ വൈത്തിരി സബ്ജയിലിൽ റിമാന്റിൽ പാർപ്പിച്ചു. റെയ്ഡ് പാർട്ടിയിൽ 
പ്രിവന്റീവ് ഓഫീസർ സുരേഷ് വെങ്ങാലികുന്നേൽ, ചന്ദ്രൻ എം സി , സിവിൽ എക്സെസ് ഓഫീസർ അജേഷ് വിജയൻ WCEO ഷൈനി കെ ഇ ഡ്രൈവർ അബ്ദുറഹിം വി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *