October 3, 2026

എൻ.ജി.ഒ.യൂണിയൻ മാർച്ചും ധർണ്ണയും നടത്തി

0
IMG-20180712-WA0218
By ന്യൂസ് വയനാട് ബ്യൂറോ
കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ നയങ്ങൾക്ക് കരുത്ത് പകരുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ.യൂണിയൻ മാനന്തവാടിയിൽ മാർച്ചും ധർണ്ണയും നടത്തി.മാർച്ചിൽ നൂറ് കണക്കിന് ജീവനക്കാർ അണിനിരന്നു.

ആർ.ഡി.ഒ.ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് താലൂക്ക് ഓഫീസ് പരിസരത്ത് സമാധിച്ചു. ധർണ്ണ സംസ്ഥാന കമ്മറ്റി അംഗം സി.ലക്ഷമണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എം.ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ പി.സന്തോഷ് കുമാർ, പി.കെ.അനൂപ്, വി.ജെ.ജോയി തുടങ്ങിയവർ സംസാരിച്ചു.മാർച്ചിനും ധർണ്ണക്കും എ.പി.മധുസൂദനൻ ,കെ.വി.ജഗദീഷ്, യു.കെ. സരിത, ഒ.കെ.രാജു, ടി.കെ.ചന്ദ്രൻ ,സേതുമാധവൻ തുടങ്ങിയവർ നേതൃത്വം നൽകി

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *