തോട്ടം തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിക്കണമെന്ന് ആവിശ്യപ്പെട്ട് എ.ഐ.ടി.യു.സി ലേബർ ഓഫീസിലേക്ക് മാർച്ച് നടത്തി .
കൽപ്പറ്റ : തോട്ടം തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിക്കണമെന്ന് ആവിശ്യപ്പെട്ട് എ.ഐ.ടി.യു.സി. വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടം തൊഴിലാളികൾ ജില്ലാ ലേബർ ഓഫീസിലേക്ക് മാർച്ച് നടത്തി . വർഷങ്ങൾ കഴിഞ്ഞിട്ടും തോട്ടം തൊഴിലാളികളുടെ വേതനം വർധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചില്ല.. സുപ്രിം കോടതി രാജ്യത്തൊട്ടാകെയുള്ള തൊഴിലാളികളുടെ മിനിമം വേതന നിരക്ക് 600 ആക്കിയിട്ടും കേരളത്തിലെ തോട്ടം തൊഴിലാളികളുടെ മിനിമം നിരക്ക് 320 ൽ ഒതുങ്ങി നിൽക്കുകയാണ് . മസ്റ്റെർ ഓഫീസ് മുഖേനെ തൊഴിലാളികൾക്ക് നൽകിയ വേതനം നോട്ട് നിരോധനത്തോട്ക്കൂടെ ബാങ്ക് മുഖേനെയാക്കിയതിൽ തോട്ടം മേഖലയിൽ നിന്ന് കിലോമീറ്റർ ദൂരമുള്ള ബാങ്കിലേക്കുള്ള പോക്ക് തൊഴിലാളികളെ അസ്വസ്ഥതയാക്കുന്നു . നിലവിലുള്ള തൊഴിലാളികളുടെ താമസ സൗകര്യമായ പാടി സമ്പ്രദായം ബിൽഡിങ്ങുകളുടെ കാലപഴക്കംകൊണ്ടും വേണ്ടവിധമുള്ള സൗകര്യങ്ങളുടെ ശോചനീയമായ അവസ്ഥയിൽ നിന്ന് മെച്ചപ്പെടുത്തണമെന്നും മാർച്ചിൽ തൊഴിലാളികൾ ആവശ്യപ്പെട്ടു . പി.കെ മൂർത്തി ഉദ്ഘാടനവും ചെയ്തു . സി.എസ് സ്റ്റാൻലി അധ്യക്ഷനായി .എ.എ സുധാകരൻ , എ. വി കൃഷ്ണകുമാർ, എ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു .





Leave a Reply