June 30, 2026

മുൻ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ നിര്യാണം ദു:ഖ സാന്ദ്രമായി തലപ്പുഴ കമ്പമല തോട്ടം മേഖല

0
IMG-20180808-WA0040
By ന്യൂസ് വയനാട് ബ്യൂറോ
മുൻ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ നിര്യാണം ദു:ഖ സാന്ദ്രമായി തലപ്പുഴ കമ്പമല തോട്ടം മേഖല. ദു:ഖത്തിൽ അനുശോചനം രേഖപ്പെടുത്തി തൊഴിലാളികൾ ഇന്ന് പണിക്കിറങ്ങിയില്ല.സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്യത്തിൽ അനുശോചന യോഗവും സംഘടിപ്പിച്ചു.

തവിഞ്ഞാൽ പഞ്ചായത്തിലെ തലപ്പുഴ കമ്പമല തേയില തോട്ടത്തിലെ തൊഴിലാളികൾക്ക് കലൈഞ്ജർ കരുണാനിധിയുടെ വിയോഗം താങ്ങാവുന്നതിലും അപ്പുറമാണ്. തോട്ടലെ തൊഴിലാളികൾ തമിഴ് വംശജരാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് സിരി മാവോ ബന്ദാരനായകെയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ശ്രീലങ്കൻ അഭയാർത്ഥികളായി കൊണ്ട് വന്ന പുനരധിവാസ കേന്ദ്രമാണ് കമ്പമല പിന്നീട് ഇവിടത്തുകാരുടെ ബന്ധം തമിഴ്നാടുമായിട്ടായിരുന്നു അന്ന് വന്ന് താമസിച്ചവരുടെ പിൻതലമുറ വിവാഹം നടത്തിയതും തമിഴ് നാട്ടുകാരെയാണ് അതുകൊണ്ട് തന്നെ തമിഴ്നാടുമായി ഇവടുത്തുകാർ ഏറെ ബന്ധം പുലർത്തിയിരുന്നു. മുൻപ്പ് പുരട്ച്ചി തലൈവി.ജയലളിത മരണപ്പെട്ടപ്പോഴും കമ്പമല തൊഴിലാളികൾ ഇത്തരത്തിൽ പണിക്കിറക്കാതെ അനുശോചന യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.
യൂണിയൻ നേതാക്കളായ കനകരാജ്, ദേവൻ രാജ്, മുനീശ്വരൻ തുടങ്ങിയവർ അനുശോചന യോഗത്തിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *