May 19, 2024

ജില്ലയിലെ സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലേക്ക്‌

0
.
ബത്തേരി:- കെ എസ്‌ ആർ ടി സി യുടെ കടന്നു കയറ്റം ജില്ലയിലെ സ്വകാര്യ ബസ് വ്യവസായത്തെ പ്രതിസന്ധിയിലാക്കുകയാണെന്നു പ്രൈവറ്റ് ബസ് ഓപ്പെറേറ്റ് അസോസിയേഷൻ. വിവിധ ഡിപ്പോകളിൽ നിന്നായി കെ എസ്‌ ആർ ടി സി ജില്ലയിലെ മൂന്ന് ടൗണുകൾ കേന്ദ്രീകരിച്ചു അറുപത്തിനാലോളം ബസുകൾ പുതിയതായി  സർവീസ് നടത്താനുള്ള നീക്കം സ്വകാര്യ ബസുകളെ പ്രതിസന്ധിയിലാക്കുമെന്നാണ് ബസ് ഓപ്പറേറ്റീവ് അസോസിയേഷൻ പറയുന്നത്. നിലവിൽ ബത്തേരി കൽപ്പറ്റ റൂട്ടിൽ 32  സ്വകാര്യ ബസുകൾ 330 സർവീസുകൾ നാലു മുതൽ അഞ്ചു മിനിറ്റ് ഇടവിട്ട് സർവീസ് നടത്തുന്നുണ്ട്. ഇതിനു പുറമെ ഇരുപതോളം സ്വകാര്യ ബസുകൾ ഉൾനാടുകളിൽ നിന്ന് ഇതേ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്,ഇതിനിടെയിലാണ് കെ എസ്‌ ആർ ടി സി സ്വകാര്യ ബസുകളെ തകർക്കുക എന്ന ഉദ്ദേശ്ശ്യത്തോടെ പെർമിറ്റും ,ടൈം ഷെഡ്യൂളുകളുമുള്ള സ്വകാര്യ ബസുകളുടെ അതെ സമയത്തു് കെ എസ് ആർ ടി സി സർവീസ് ആരംഭിക്കുന്നത്. ഇതേ റൂട്ടിൽ ഇപ്പോൾ ഒരു മാസത്തോളമായി പതിനഞ്ചോളം കെ എസ് ആർ ടി സി ബസുകൾ നൂറ്റി അൻപതോളം ട്രിപ്പുകൾ സർവീസ് നടത്തുന്നുണ്ട്. എന്നാൽ കെ എസ് ആർ ടി സി യുടെ വരുമാനം 2000  മുതൽ  5000  രൂപ വരെയാണ്. ഇത് തൊഴിലാളികൾക്ക് വേതനം നല്കാൻ പോലും തികയില്ല. 64  ബസുകൾ കൂടി സർവീസ് നടത്തിയാൽ കെ എസ് ആർ ടി സി ക്കു വലിയ തോതിലുള്ള നഷ്ടമാണ് സംഭവിക്കുക. മാത്രമല്ല ജില്ലയിലെ സ്വകാര്യ ബസുകൾ ഇല്ലാതാകുമെന്നും,നഷ്ട്ടം പോലും കണക്കിലെടുക്കാതെ ചില തല്പര കക്ഷികൾക്ക് വേണ്ടി കെ എസ് ആർ ടി സി എടുത്ത ഈ തീരുമാനം പിൻവലിക്കണമെന്നും ,അല്ലെങ്കിൽ ഈ സ്വകാര്യബസ്  മേഖലയെയും ,തൊഴിലാളികളെയും കെ എസ് ആർ ടി സി ഏറ്റെടുത്തു കൊണ്ട് സർവീസ് നടത്തുകയാണെങ്കിൽബസ് ഓണേഴ്സിന് ഈ പ്രസ്ഥാനത്തോട് വിട പറയാൻ കഴിയുമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിററി മെമ്പർ കൂടിയായ പി കെ രാജശേഖരൻ പറഞ്ഞു.സ്വകാര്യ ബസുകൾ നിർത്തിയിട്ടാൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുക വിദ്യാർത്ഥികളാണ്. ജില്ലയിൽ ഒരു ലക്ഷത്തോളം വിദ്യാർത്ഥികളാണ് സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്. ചുരുങ്ങിയ കൺസഷൻ മാത്രമാണ് കെ എസ് ആർ ടി സി അനുവദിച്ചിരിക്കുന്നത്. സ്വാശ്രയ മേഖലയിലെ കോളേജുകൾക്കും, സി ബി എസ് സി ,സ്കൂളുകൾക്കും പാരലൽ കോളേജുകൾക്കും കെ എസ് ആർ ടി സി ഈ വർഷം മുതൽ കൺസഷൻ നിർത്തലാക്കിയിരിക്കുകയാണ്. കൂടാതെ ഒരേ റൂട്ടിൽ ഒരേ സമയത്തു്  ഒന്നിൽ കൂടുതൽ ബസുകൾ അനുവദിച്ചാൽ അത് മത്സര ഓട്ടത്തിനും അത് മൂലം അപകടങ്ങൾ സംഭവിക്കാനും സാധ്യത ഏറെയാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *