August 17, 2026

ബലിപെരുന്നാൾ ഓണം ആഘോഷങ്ങളിലെ ആർഭാടങ്ങൾ ഒഴിവാക്കി ദുരിതബാധിതരെ സഹായിക്കണം:ഹുസൈൻ മടവൂർ

0
IMG-20180815-WA0227
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സംസ്ഥാനം മുമ്പ് നേരിട്ടിട്ടില്ലാത്ത വിധം കാലവർഷക്കെടുതികൾ അനുഭവിക്കുന്ന സാഹചര്യത്തിൽ ബലിപെരുന്നാൾ ഓണം ആഘോഷങ്ങൾ ആർഭാടമില്ലാതെ ലളിതമാക്കുകയും ദുരിതബാധിതരെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്യണമെന്ന് കെ.എൻ.എം.സംസ്ഥാന വൈസ് പ്രസിഡണ്ട് ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. ബലിപെരുന്നാൾ ദിനത്തിൽ ഈദ് ഗാഹുകളിൽ നിന്നും പള്ളികളിൽ നിന്നും സമാഹരിക്കുന്ന തുക ദുരിത ബാധിതർക്കായി മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലയിലെ ദുരിതാശ്വാസ കേമ്പുകൾ ജില്ലാ കെ.എൻ.എം.ഭാരവാഹികളായ ജമാലുദ്ദീൻ ഫാറൂഖി, അബ്ദുറഹ്മാൻ സുല്ലമി, കെ.എം.കെ.ദേവർ ശോല തുടങ്ങിയവരോടൊപ്പം അദ്ദേഹം സന്ദർശിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *