August 10, 2026

രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും. വയനാട്ടിൽ മറ്റന്നാൾ.

0
By ന്യൂസ് വയനാട് ബ്യൂറോ

പ്രളയബാധിത  പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ദ്വിദിന പര്യടനം ചൊവ്വാഴ്ച  ആരംഭിക്കും.
പുലര്‍ച്ചെ 3.30 ന് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. 10.15ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തുനിന്ന് ചെങ്ങന്നൂരിനു പോകും. 10.45- 11.45 വരെ ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ആലപ്പുഴയിലേക്ക്. 12.30 മുതല്‍ 1.30 വരെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും മത്സ്യത്തൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങില്‍  പങ്കെടുക്കുകയും ചെയ്യും. 2.30ന് ആലപ്പുഴയില്‍ നിന്നു കൊച്ചിയിലേക്കു തിരിക്കും. 3.45 മുതല്‍ 6.15 വരെ ആലുവയിലെ ദുരിതാശ്വാസ ക്യാമ്പുകളും ചാലക്കുടിയിലെയും ചെന്ദമംഗലത്തേയും പ്രളയബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കും. തുടര്‍ന്ന് കൊച്ചിയില്‍ വിശ്രമം. 
29ന് രാവിലെ 10 മണിക്ക് വിമാനത്തില്‍ കോഴിക്കോടിന്. 10.45ന് കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് ഹെലികോപ്റ്ററില്‍. 11.30- 12.30 വരെ പ്രളയത്തില്‍ തകര്‍ന്ന കോട്ടത്തറ ഗ്രാമം സന്ദര്‍ശിക്കും. തുടര്‍ന്ന് മടക്കം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *