May 3, 2024

ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയം: മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചു

0
: സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയിക്കുന്നതിനു അനുമതി നല്‍കിയും മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചും സര്‍ക്കാര്‍ ഉത്തരവായി. 2010 ഏപ്രില്‍ നാലിനു പ്രാബല്യത്തില്‍വന്ന ന്യായവിലയില്‍ 2015 ജൂലൈ ഒമ്പതിലെ ഉത്തരവനുസരിച്ച് 50 ശതമാനവും 2018 മാര്‍ച്ച് 31ലെ ഉത്തരവനുസരിച്ച് 10 ശതമാനവും വര്‍ധന വരുത്തിയിരുന്നു. 
പ്രസിദ്ധീകരിച്ച ന്യായവിലകളുമായി ബന്ധപ്പെട്ട് അപാകതകളും ആക്ഷേപങ്ങളും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു ന്യയവില പുനര്‍നിര്‍ണയത്തിനു  സര്‍ക്കാര്‍ സബ് കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കണ്‍വീനറുമായ കമ്മിറ്റിയില്‍ രജിസ്‌ട്രേഷന്‍ ഇന്‍സ്പക്ടര്‍ ജനറല്‍, കൊല്ലം, പത്തനംതിട്ട, എറണാകുളം, പാലക്കാട് ജില്ലാ കളക്ടര്‍മാര്‍, തിരുവനന്തപുരം, ദേവികുളം, തൃശൂര്‍, പെരിന്തല്‍മണ്ണ സബ് കളക്ടര്‍മാര്‍ അംഗങ്ങളുമായാണ് കമ്മിറ്റി രൂപീകരിച്ചത്. ഓരോ ജില്ലയിലും കുറച്ചുഭൂമി തെരഞ്ഞെടുത്ത് ന്യായവില പുനര്‍നിര്‍ണയം സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ സബ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ഇതനുസരിച്ചു നടത്തിയ ശില്‍പശാലയിലെ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ശിപാര്‍ശകളും  പ്രായോഗിക നിര്‍ദേശങ്ങളും കണക്കിലെടുത്തും  ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 26നു സര്‍ക്കാരിനു റിപ്പോര്‍ട്ട സമര്‍പ്പിച്ചു. ഇത് പരിശോധിച്ചാണ് ന്യായവില പുനര്‍നിര്‍ണയത്തിനും അനുമതി നല്‍കിയും മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചും ഉത്തരവായത്. 
മാര്‍ഗനിര്‍ദേശപ്രകാരം,  ന്യായവില പുനര്‍നിര്‍ണയത്തിനു ആവശ്യമായ നിര്‍ദേശങ്ങള്‍ സമയാസമയം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കണം. ന്യായവില പുനര്‍നിര്‍ണയം പുരോഗതി അവലോകനം ചെയ്യുന്നതിനു ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍, ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി  രൂപീകരിക്കണം.  ന്യായവില പുനര്‍നിര്‍ണയം ഫലപ്രദമായി നടത്തുന്നതിനു ഫീല്‍ഡ് വര്‍ക്കര്‍മാരെയും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും ദിവസവേതാനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനു ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നടപടി സ്വീകരിക്കണം. പരിശീലന പരിപാടികള്‍ ഒക്ടോബറില്‍ പൂര്‍ത്തിയാക്കണം. പുനര്‍നിര്‍ണയ ജോലികള്‍ നവംബര്‍ ഒന്നിനു ആരംഭിക്കണണം. ജോലി പൂര്‍ത്തിയാക്കുന്നതിനു സമയക്രമം നിശ്ചയിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിര്‍ദേശം പുറപ്പെടുവിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *