കൂടെ നിൽക്കുന്ന ചിലർ ആഗ്രഹിക്കുന്നത് സിപിഎം ഇല്ലാതാകാൻ; മന്ത്രി എം.എം.മണി

മാനന്തവാടി: കൂടെ നിൽക്കുന്ന ചിലർ സി.പി.എം ഇല്ലാതാവണമെന്ന്
ആഗ്രഹിക്കുന്നുണ്ടെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. ഇത് ആരാണെന്ന്
പറയുന്നില്ലെന്ന് നിലക്കാത്ത കൈയ്യടികൾക്കിടെ അദ്ദേഹം പറഞ്ഞു. സി.പി.എം
മാനന്തവാടി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് കാട്ടിക്കുളത്ത് നടന്ന
പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോളാർ പ്രശ്നത്തിൽ
കോൺഗ്രസ് നേതാക്കൾ മുഴുവൻ കുടുങ്ങിയിട്ടുണ്ട്. കോൺഗ്രസ് സർക്കാർ വെച്ച
കമ്മീഷൻ തന്നെയാണ് ഈ നേതാക്കൾക്കെതിരെ റിപ്പോർട്ട് നൽകിയത്.സോളാർ
റിപ്പോർട്ട് നിങ്ങൾ വായിച്ചിട്ട് അലമാരയിൽ വെച്ച് പൂട്ടണം.അല്ലെങ്കിൽ
കുട്ടികൾ എടുത്ത് വായിക്കും.കോൺഗ്രസ് നേതാക്കളെ കുറിച്ച് അത്രയ്ക്കും
വൃത്തികേടാണ് ഈ റിപ്പോർട്ടിലുള്ളത്. ആർഎസ്എസിനെ ഫലപ്രദമായി
എതിർക്കുന്നതും നേരിടുന്നതും സിപിഎം മാത്രമാണ്. അതുകൊണ്ടാണ് മറ്റ് ഇടത്
കക്ഷികൾക്ക് നേരെ പോലും ഉണ്ടാകാത്ത അക്രമം സംഘപരിപാവർ ശക്തികൾ
സിപിഎമ്മിന് നേരെ നടത്തുന്നത്. പെൻഷൻ കാരുടെ കഞ്ഞിയിൽ ഉമ്മൻ ചാണ്ടി
സർക്കാർ മണ്ണ് വാരിയിട്ടെങ്കിൽ പെൻഷൻകാരുടെയും പാവങ്ങളുടെയും കൈയ്യിൽ
പണമെത്തിച്ച് നൽകാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. എന്നെ ചിലർ
കയ്യേറ്റക്കാരനായി ചിത്രീകരിക്കുന്നു. എനിക്ക് ആകെ 42 സെന്റ് സ്ഥലം
മാത്രമെയുള്ളൂ. എന്നാൽ കള്ളന് കഞ്ഞി വെച്ചവർക്ക് ഗുഡ് സർട്ടിഫിക്കറ്റ്
നൽകുന്നു. കോൺഗ്രസ് രാജ്യത്തെ പറ്റിച്ച പോലെ മോദിയും രാജ്യത്തെ
പറ്റിക്കുന്നു.മോദി ഉലകും ചുറ്റും വാലിബാനാണെന്ന് അദ്ദേഹം ആരോപിച്ചു.
കോൺഗ്രസുകാർ രാജ്യവ്യാപകമായി ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും രമേശ്
ചെന്നിത്തല എന്ന് ബിജെപിക്കാരനാകുമെന്ന് പറയാനാകില്ലെ. ഇന്ന്
ബി.ജെ.പിയിലുള്ള 60 ശതമാനം പേരും കോൺഗ്രസുകാരാണ്.ഏരിയ സെക്രട്ടറി
കെ.എം.വർക്കി അധ്യക്ഷത വഹിച്ചു.ഒ.ആർ.കേളു എം.എൽ.എ, സി.കെ.ശശീന്ദ്രൻ
എം.എൽ.എ, എം.വേലായുധൻ പി.എ. മുഹമ്മദ്, കെ.വി. മോഹനൻ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിന് മുന്നോടിയായി റെഡ് വൊളന്റിയർ മാർച്ചും റാലിയും നടന്നു

Leave a Reply