December 5, 2025

ഒരു ഇരുതലമൂരി പാമ്പിന് വില പതിനാലര ലക്ഷം.. തട്ടിപ്പിന്റെ വഴികൾ പലവിധം

0
IMG-20171204-WA0015
By ന്യൂസ് വയനാട് ബ്യൂറോ
ഇരുതലമൂരിയുമായി നാലുപേര്‍ പിടിയിൽ
സുല്‍ത്താന്‍ ബത്തേരി: കാറില്‍ മൈസൂരിലേക്ക് കടത്തുകയായിരുന്ന ഇരുതലമൂരിയുമായി നാലുപേരെ വനം വകുപ്പ് പിടികൂടി. മണ്ണാര്‍ക്കാട് സ്വദേശികളായ അലിഹസന്‍ (63), മുഹമ്മദ് ഷെരീഫ് (31), കാര്‍ത്തികേയന്‍(29), അബ്ദുള്‍ റഹിമാന്‍(23) എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ മൂലങ്കാവില്‍ വെച്ച് ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. കൃഷ്ണദാസ്, മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് വാര്‍ഡന്‍ വി. അജയ്‌ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും പതിനാലര ലക്ഷം രൂപയ്ക്ക് വാങ്ങി മൈസൂരില്‍ വില്‍പ്പനയ്ക്കായി കൊണ്ടു പോവുകയായിരുന്നു പാമ്പിനെ. വനം വകുപ്പിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *