January 24, 2026

വിനോദിന്റെ കരവിരുതിൽ തെങ്ങു കൊണ്ടൊരു വാദ്യസംഘം

0
IMG_20171205_135313
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: വയനാട്ടിൽ സംഘടിപ്പിക്കുന്ന ഏത് പൊതു പരിപാടിക്കും കലാസൃഷ്ടികൾ കൊണ്ട് തന്റേതായ നിലയിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന ആർട്ടിസ്റ്റ് വിനോദ് ഇത്തവണത്തെ ജില്ലാ സ്കൂൾ കലോത്സവത്തിലും വ്യത്യസ്തനായി. തെങ്ങിൻ തടിയും മട്ടലും തെങ്ങോലകളും കൊണ്ട് പനമരം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മുറ്റത്തെ വാകമരച്ചുവട്ടിൽ വിനോദ് നിർമ്മിച്ച വാദ്യസംഘത്തിന്റെ മാതൃക കലോത്സവത്തിനെത്തുന്ന ആരെയും ആകർഷിക്കുന്നതാണ്. തേങ്ങയും ചകിരിയും ഓലയും ഈർക്കിലും വരെ ഈ കലാരൂപത്തിന് ഉപയോഗിച്ചിട്ടുണ്ട്. ചെണ്ട, കുഴൽ, തകിൽ തുടങ്ങി വാദ്യസംഘത്തിലെ എല്ലാ കലാകാരൻമാരുടെയും രൂപങ്ങൾ ഇതിൽ മനോഹരമായി ഒരുക്കിയിട്ടുണ്ട്.

     സിനിമയിലുൾപ്പെടെ ആർട്ട് ജോലികൾ നിർവ്വഹിക്കുന്ന മാനന്തവാടി ആറാട്ടുതറ സ്വദേശിയായ വിനോദ് ഇതിന് മുമ്പ് വള്ളിയൂർക്കാവ് ഉത്സവം ,അഗ്രി ഫെസ്റ്റ്, അമൃതോത്സവം , കലാമേളകൾ, വാർഷികാഘോഷങ്ങൾ തുടങ്ങി പൊതു പരിപാടികൾ എന്നിവക്ക് വ്യത്യസ്തമായ കലാസൃഷ്ടികൾ നിർമ്മിച്ചിട്ടുണ്ട്. പാഴായി പോകുന്ന പ്രകൃതി വിഭവങ്ങളെ ഒരു കലാകാരൻ എങ്ങനെ കലക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വിനോദ് നിർമ്മിച്ച  വാദ്യസംഘത്തിന്റെ കലാ ആവിഷ്കാരം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *