April 18, 2024

യക്ഷഗാനത്തിൽ കുത്തക ഉറപ്പിച്ച് മാനന്തവാടി എം.ജി.എം.

0
Img 20171206 164636
പനമരം: കർണാടകയിലെ തീരപ്രദേശങ്ങളിൽ  പരമ്പരാഗതമായി നടന്നു വരുന്ന നാടോടി കലാരൂപമായ യക്ഷഗാനം കർണാടക അതിർത്തി പ്രദേശങ്ങളിലുള്ള മലയാളികൾക്കും ഏറെ സുപരിചിതമാണ്. സ്കൂൾ കലോത്സവ വേദികളിൽ കാണികളുടെ മനം കവരുന്ന ഇനങ്ങളിലൊന്നായതിനാൽ യക്ഷഗാനത്തിന് നല്ല പ്രേക്ഷക ശ്രദ്ധ കിട്ടാറുണ്ട്. വേഷം കണ്ടാൽ കഥകളിക്ക് സമാനമെന്ന് തോന്നാം. പക്ഷേ ഈ കല അഭ്യസിക്കുകയെന്നത് ഏറെ ശ്രമകരമാണ്. ചിലവും കൂടുതലാണ്.  അതു കൊണ്ട് തന്നെ പല വിദ്യാർത്ഥികളും ഈ മത്സരത്തിൽ നിന്ന് പിൻവാങ്ങുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി യക്ഷഗാനത്തിൽ കുത്തക നിലനിർത്തുകയാണ് മാനന്തവാടി എം.ജി.എം. ഹയർ സെക്കണ്ടറി സ്കൂൾ .ഹൈസ്ക്കൂൾ വിഭാഗത്തിൽ ഗായത്രി സജീവന്റെ നേതൃത്വത്തിലുള്ള സംഘം എ ഗ്രേ ഡോടെ ഒന്നാം സ്ഥാനം നേടി. റിയ നന്തോത്ത്, അനഘ ഇ.സി, റിനിയ ക്രിസ്റ്റി , ജഹാന തസ്ലിം , അമയ കെ.എസ്., അനഘ ചാക്കോ എന്നിവരായിരുന്നു മറ്റ് സംഘാംഗങ്ങൾ .യക്ഷഗാന കലാകാരൻ കാസർഗോഡ് സ്വദേശി മാധവനാണ് ഇവരെ ഈ കല പരിശീലിപ്പിച്ചത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *