May 2, 2024

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഫാസിസത്തിനും വർഗിയതയക്ക് എതിരെയുള്ള പോരാട്ടത്തിൽ ഇടതുപാർട്ടികൾ മുഖ്യപങ്ക് വഹിക്കുന്നു.അഡ്വ.പി. വസന്തം

0
Img 20171210 Wa0008

തലപ്പുഴ: രാജ്യത്ത് വർദ്ധിച്ചു വരുന്നവർഗീയതയ്ക്കും ഫാസിസത്തിനും എതിരെ ഇടതുപാർട്ടികൾ ശക്തമായ പോരാട്ടമാണ് നടത്തുന്നതെന്നും ഇതിന് മുഖ്യപങ്ക് വഹിക്കുന്നതെന്നും അഡ്വ: പി. വസന്തം പറഞ്ഞു. രാജ്യം ഭരിക്കുന്ന ബിജെപി  വർഗിയസംഘർഷങ്ങൾ സൃഷ്ടിക്കുകയും കേന്ദ്ര സർക്കാരിന് എതിരെ പ്രതിഷേധം ഉയരുമ്പോൾ സംഘപരിവാർ സംഘടകളെ ഉപയോഗിച്ച് നേരിടുന്ന സ്ഥിതിയും രാജ്യത്ത് നിലനിൽക്കുയാണ്.ഇതിന് എതിരെയുള്ള പോരാട്ടം ഉയർന്ന് വരണമെന്നും ഇതിന് മുഖ്യപങ്ക് വഹിക്കുന്നതിന് സി പി ഐ അടക്കമുള്ള ഇടതുപാർട്ടികൾ  പ്രക്ഷോഭത്തിലാണന്നും  കേന്ദ്രസർക്കാർ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണന്നും അഡ്വ.പി. വസന്തം പറഞ്ഞു. തലപ്പുഴയിൽ സിപിഐ മാനന്തവാടി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
സംസ്ഥാന കൗൺസിൽ അംഗം പി.കെ. മൂർത്തി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.എസ് വിശ്വംഭരൻ, എക്സിക്യൂട്ടിവ് അംഗം ഇ.ജെ.ബാബു, ജില്ലാ കൗൺസിൽ അംഗം പി.കെ.ശശിധരൻ എന്നിവർ പ്രസംഗിച്ചു..കെ..പി.വിജയൻ, രജിത്ത് കമ്മന, ഷില ഗംഗാധരൻ എന്നിവരടങ്ങിയ പ്രസിഡിയവും കെ.ജയന്ത്, എം ബാലകൃഷ്ണൻ, അനിഷ്പയോട് എന്നിവരടങ്ങിയ മിനുട്സ് കമ്മറ്റിയും പി.ഗോപി, അലക്സ്ജോസ്, ബിജുകിഴക്കേടത്ത് എന്നിവരടങ്ങിയ പ്രമേയ കമ്മറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു.സമ്മേളനത്തിന് തുടക്കം കുറിച്ച് സി. ചന്ദ്രൻ പതാകയുർത്തി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *