May 1, 2024

മതേതരത്വത്തിന്റെ അടയാളാമായി അമ്പലവയലിൽ നബിദിനാഘോഷം

0
Img 20171210 Wa0010


മാനന്തവാടി ∙ മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയാവുകയാണ് അമ്പലവയലിൽ നടന്ന
നബിദിനാഘോഷം. അമ്പലവയൽ പളളിക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന അമ്പലവയൽ
പൊടിക്കളം ഭഗവതി ക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന
ആഘോഷത്തിനെത്തിയ മുഴുവൻ പേർക്കും പാലട നൽകി. ക്ഷേത്ര കമ്മിറ്റി
ഭാരവാഹികളായ മലയിൽ ബാബു, പുനത്തിൽ രാജൻ, കക്കോട്ട് ബാബു, പി.പി.
രവീന്ദ്രൻ, പുനത്തിൽ കൃഷ്ണൻ, ബാബു ചങ്ങാടക്കടവ്, ഷിനോജ് അമ്പലവയൽ
എന്നിവരുടെ നേതൃത്വത്തിലാണ് പായസം ഒരുക്കിയത്. നബിദിനത്തിന് ആശംസകൾ
അർപ്പിച്ച് ക്ഷേത്രകമ്മിറ്റി ബാനറും സ്ഥാപിച്ചിരുന്നു. അമ്പലകമ്മിറ്റിയും
മഹല്ല് കമ്മിറ്റിയും ചേർന്ന് റോഡ് വികസനം, രക്തദാന ക്യാംപ് തുടങ്ങിയ
വിവിധ പരാപിടകളും നടന്ന് വരുന്നുണ്ട്.

നബിദിന ഘോഷയാത്രക്ക് പഴശിനഗർ റസിഡൻസ് അസോസിയേഷനും പായസം വിതരണം ചെയ്തു.
കെ.വി. ഹരിദാസ്, മലയിൽ ശശി, പി. കാദർ, കെ.പി. യൂസഫ് എന്നിവർ പ്രസംഗിച്ചു.

നബിദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനം പാണ്ടിക്കടവ് മഹല്ല്
ഖത്തീബ് ഹനീഷ് റഹ്മാനി ഉദ്ഘാടനം ചെയ്തു. മാലിക് മൂടമ്പത്ത് അധ്യക്ഷത
വഹിച്ചു. സജീർ വട്ടക്കുളം, അബ്ദുല്ല ഹൈസി, കെ.ടി. മമ്മൂട്ടി മുസല്യാർ,
എം.കെ. നഫ്സൽ, ആയന്ഹി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. സാസംസ്കാരിക
സമ്മേളനം മഹല്ല് ഖത്തീബ് സി. ഉമർ ദാരിമി ഉസ്താദ് ഉദ്ടനം ചെയ്തു. ഉക്കാഷ്
അരീക്കപ്പുറത്ത് അധ്യക്ഷത വഹിച്ചു. കെ.എം. ഷിനോജ്, പുനത്തിൽ രാജൻ, യൂനസ്
വട്ടക്കുളം, ഷാഫി വലിയതൊടി, ഷഫീഖ് ആയങ്കി എന്നിവർ പ്രസംഗിച്ചു. ഉസ്താദം
ശുഹൈബ് ഹൈത്തമി പ്രഭാഷണം നടത്തി. പൊതുസദ്യ, കലാപരിപാടികൾ, ബുർജ മജ്ലിസ്
എന്നിവ നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *