പവ്വർ ലിഫ്റ്റിംങ് : അമൃതാ ഇന്റർനാഷണൽ മൾട്ടി ജിം ഓവറോൾ ചാമ്പ്യൻമാർ
മാനന്തവാടി: ജില്ലാ പവ്വർ ലിഫ്റ്റിംങ് അസോസിയേഷൻ, അമൃതാ ഇന്റർനാഷണൽ മൾട്ട് ജിം എന്നിവ ചേർന്ന് പവ്വർ ലിഫ്റ്റിംങ് മത്സരം നടത്തി.അസോസിയേഷൻ സംസ്ഥാന ട്രഷറർ മോഹനൻ പീറ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ടി.ജംഷീർ അധ്യക്ഷതവഹിച്ചു. ഡോ.പി.നാരായണൻനായർ, എം.കെ.കൃഷ്ണകുമാർ,എം.എസ്.അമൃത്യ,എം.കെ.രാജേഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ടി.രമേഷ്, ടി.സജി, ടി.മണി,കെ.അബൂബക്കർ എന്നിവർ സംസാരിച്ചു. സ്ട്രോങ് മെൻ ഓഫ് വയനാടായി വിശാലിനെയും,സ്ട്രോങ് വുമൺ വയനാടായി കൃഷ്ണവർണ്ണനെയും തെരഞ്ഞെടുത്തു. ഓവറോൾ ചാമ്പ്യൻമാരായി 98 പോയിന്റ് നേടിയ അമൃതാ ഇന്റർനാഷണൽ മൾട്ടി ജിം ജേതാക്കളായി. ഫിറ്റ്നസ് വേൾഡ് ജിംനേഷ്യമാണ് റണ്ണർഅപ്പ്.






Leave a Reply