June 19, 2026

മാനന്തവാടി ഗവ: വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടിച്ചെത്തം ജനുവരി നാലിന്

0
FB_IMG_1514814195095
By ന്യൂസ് വയനാട് ബ്യൂറോ
ഗോത്ര വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച്  മാനന്തവാടി ഗവ: വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ തുടിച്ചെത്തം ജനുവരി നാലിന് നടക്കും. നാലിന് നടക്കുന്ന പരിപാടി ഒ.ആർ.കേളു .എം.എൽ.എ. ഉദ്ഘാടനം ചെയ്യുമെന്ന് സ്കൂൾ അധികൃതർ വാർത്താ സമ്മേള ന ത്തിൽ അറിയിച്ചു.
സ്കൂളിലെ ഭൂമിക ഗോത്ര പഠന കലാകായിക സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് തുടിച്ചെത്തം നടക്കുന്നത്. ഗോത്ര വിഭാഗം കുട്ടികളുടെ ഉന്നമനം ലക്ഷ്യം വെച്ച് കൊഴിഞ്ഞ് പോക്ക് തടയുക, പഠന നിലവാരം ഉയർത്തുക, അന്യം നിന്ന് പോകുന്ന ഗോത്രകലകളെ പരിപോക്ഷികുക തുടങ്ങിയവ ലക്ഷൃം വെച്ചാണ് തുടിച്ചെത്തം സംഘടിപ്പിക്കുന്നത്.രാവിലെ ഗോത്രപ്രദർശനം, ചിത്രപ്രദർശനം, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയും.കൃഷിയും സംസ്ക്കാരവും എന്ന വിഷയത്തിൽ കേരള കാർഷിക സർവ്വകലാശാല സിൻഡികേറ്റ് അംഗം ചെറുവയൽ രാമൻ ക്ലാസ്സ് എടുക്കും, ഉച്ചക്ക് രണ്ട് മണിക്ക് ചടങ്ങ് ഒ.ആർ.കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ നഗരസഭ കൗൺസിലർ സ്റ്റെർവിൻസ്റ്റാനി, പി.ടി.എ.പ്രസിഡന്റ് വി.കെ.തുളസിദാസ്, പ്രിൻസിപ്പാൾ എം.അബ്ദുൾ അസീസ്, എം.പി.ശശികുമാർ ,ടോണി ജോൺ, ജോൺ മാത്യു, കെ.കെ.സുരേഷ് കുമാർ, വി.രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *