June 20, 2026

ഒാർമ്മപ്പെരുന്നാൾ എട്ടിന് തുടങ്ങും

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ സെന്റ് ജോർജ് യാക്കോബായ സുറിയാനി പളളിയിൽ വിശുദ്ധ
ദൈവമാതാവിന്റെയും പരിശുദ്ധ ഏലിയാസ് ത്രിതീയൻ ബാവായുടെയും
ഒാർമ്മപ്പെരുന്നാൾ എട്ടിന് തുടങ്ങും. വികാരി ഫാ. മത്തായിക്കുഞ്ഞ്
ചാത്തനാട്ടുകുടി കൊടി ഉയർത്തും. എട്ടിന് വൈകിട്ട് കാക്കഞ്ചേരി
കുരിശിങ്കലിൽ ഫാ. സിനു ചാക്കോ കൊടി ഉയർത്തും. സന്ധ്യാ പ്രാർഥന, മധ്യസ്ഥ
പ്രാർഥന, ആശീർവാദം, നേർച്ച സദ്യ എന്നിവ നടക്കും. ഒൻപതിന് വൈകിട്ട്
ആഘോഷമായ നഗര പ്രദക്ഷിണം, ആശീർവാദം, നേർച്ച സദ്യ എന്നിവ നടക്കും. സമാപന
ദിനമായ 10ന് മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളികാർപ്പോസിന്റെ മുഖ്യ
കാർമ്മികത്വത്തിൽ മൂന്നിൻമേൽ കുർബാന, പ്രസംഗം, പ്രദക്ഷിണം, ധൂപപ്രാർഥന,
ആശീർവാദം, നേർച്ച സദ്യ, ലേലം എന്നിവയുണ്ടാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *