April 17, 2026

സർക്കാർ നഴ്സറികളിലെ തൈകൾക്ക് ഇനി ക്യൂ .ആർ .കോഡ്: ആദ്യം നടപ്പാക്കുന്നത് അമ്പലവയലിൽ

0
IMG_20180101_114551
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: സർക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാർഷിക നഴ്സറികളിൽ ഉല്പാദിപ്പിച്ച് വില്പന നടത്തുന്ന തൈകൾക്ക് ഇനി മുതൽ ക്യൂ.ആർ. കോഡ് സംവിധാനം ഏർപ്പെടുത്തും. വ്യാജ  തൈകളു ടെ വില്പന തടയുന്നതിനും ഗുണമേന്മ ഉറപ്പു വരുത്തുന്നതിനുമാണ്   ഇതെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. ക്യു.ആർ.കോഡ് സംവിധാനം ആദ്യം നടപ്പിലാക്കുന്ന അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ നഴ്സറിയിൽ നിന്നുള്ള ഒട്ടുമാവിൻ തൈയുടെ  വിപണന ഉദ്ഘാടനം പൂപ്പൊലി വേദിയിൽ മന്ത്രി നിർവ്വഹിച്ചു. സർക്കാരിന്റെ മറ്റ് നഴ്സറികളിലും ഉടൻ ഈ സംവിധാനം നടപ്പാക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *