April 27, 2024

യൂത്ത് ലീഗ് ചുരം സംരക്ഷണ യാത്ര; ഒപ്പ് ശേഖരണം നടത്തി

0
Dsc 0031 1

കാവുംമന്ദം: തകര്‍ന്നു തരിപ്പണമായി യാത്രദുസ്സഹമായ വയനാട് ചുരം റോഡിന്റെ ശോചനീയാവസ്ഥക്ക് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന‍ ചുരം സംരക്ഷണ യാത്രയുടെ പ്രചരണാര്‍ത്ഥം തരിയോട് പഞ്ചായത്ത് കമ്മിറ്റി കാവുംമന്ദത്ത് നടത്തിയ ഒപ്പ് ശേഖരണം കെ .സി. വൈ .എം മാനന്തവാടി രൂപതാ മുന്‍ പ്രസിഡന്‍റും സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗവുമായ എബിന്‍ മുട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്‍റ് ജോജിന്‍ ടി ജോയ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജിജോ പൊടിമറ്റം, സന്തോഷ് കോരംകുളം, വ്യാപാരി യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്‍റ് നാസര്‍ സന, ജലീല്‍ പീറ്റക്കണ്ടി, ഒ കെ ഷാഫി, ബഷീര്‍ പുള്ളാട്ട്, അജിനാസ് തുടങ്ങിയവര്‍ സംസാരിച്ചു. എം പി ഹഫീസലി സ്വാഗതവും ഖാലിദ് ചെന്നലോട് നന്ദിയും പറഞ്ഞു.
ചുരങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന വയനാട് ജില്ല യാത്രാദുരിതം കൊണ്ട് പൊറുതി മുട്ടുകയാണ്. അയല്‍ജില്ലകളുമായുള്ള ഏറ്റവും പ്രധാനറോഡായ ചുരംറോഡ് കനത്ത മഴയിലും, മറ്റും ബ്ലോക്കാകുന്നത് നിത്യസംഭവമാണ്. ഇപ്പോള്‍ ചുരം റോഡിലെ വളവുകളിലെ ഭീമമായ കുഴികള്‍ മൂലം വലിയ വാഹനങ്ങള്‍ മണിക്കൂറുകളോളമാണ് ബ്ലോക്കാകുന്നത്്. സാഹചര്യം ഇത്രയും ദുഷ്‌കരമായിട്ടും ചുരം റോഡ് നന്നാക്കുന്നതിനാവശ്യമായ ഒരു തീരുമാനവും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് യൂത്ത് ലീഗ് ചുരം സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *