April 28, 2024

എച്ച്.ഐ.വി.ബാധിതർക്ക് ഉള്ള വിഹാൻ സഹായ കേന്ദ്രങ്ങൾ പൂട്ടി.സംസ്ഥാനത്ത് ഏഴ് ജില്ലകളിലും പ്രവർത്തനം അവസാനിപ്പിച്ചു.

0
വിഹാന് ഹെല്പ് ഡെസ്ക്കുകൾ  പ്രവർത്തനം നിർത്തി.. ആശങ്കയോടെ എച്ച്.ഐ..വി ബാധിതർ.
രാജ്യത്ത് മൊത്തം 75 ജില്ലകളിലും, സംസ്ഥാനത്ത്  ഏഴ് ജില്ലകളിലും പ്രവർത്തനം അവസാനിപ്പിച്ചു.
  സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ  എച്ച്.ഐ.വി. ബാധിതരെ സഹായിച്ചിരുന്ന അലയൻസ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വിഹാൻ  ഹെൽപ് ഡെസ്കുകൾ പ്രവർത്തനം അവസാനിപ്പിച്ചു. ഇതോടെ ജില്ലകളിലെ എച്ച്.ഐ.വി. ബാധിതരും അവരുടെ സംഘടനാ പ്രവര്ത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കൗണ്സിലിംഗ് പീപ്പിൾ  ഓഫ് ലിവിംഗ് വിത്ത് എച്ച്. ഐ. വി./എയ്ഡ്സ് (സി.പി.കെ.പ്ലസ്) എന്ന സംഘടയുടെ കീഴില് സംസഥാനത്തെ എല്ലാ ജില്ലകളിലും  എച്ച്.ഐ.വി. ബാധിതരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി  പ്രവർത്തിക്കുന്ന എച്ച്.െഎ.വി ബാധിതരുടെ തന്നെ സംഘടനകൾ    നിലവിലുണ്ട്. എച്ച്.ഐ.വി. ബാധിതര്ക്ക്  ആവശ്യമായ കൗണ്സിലിങ്ങുകൾ, എച്ച്.ഐ.വി. ബാധിതരുടെ മക്കൾക്ക് ആവശ്യമായ വിദ്യാഭ്യാസ സഹായങ്ങള്, പൊതുസമൂഹത്തില്് നിന്നും നേരിടുന്ന പ്രശ്നങ്ങള്ക്ക് പരിഹാരം കാണുക, ബോധവല്കക്കരണ ക്ലാസുകള് നടത്തുക തുടങ്ങിയ പ്രവര്ത്തനങ്ങളാണ് ഇത്തരം സംഘടനകള് നടത്തുന്നത്.  വിഹാൻ  ഹെല്പ് ഡസ്ക്കുകൾ  വഴിയാണ് പ്രവര്ത്തനങ്ങള് നടത്തിയിരുന്നത്. വയനാട്, ഇടുക്കി, മലപ്പുറം, കണ്ണൂർ, കൊല്ലം, പത്തനംതിട്ട, ഏറണാകുളം എന്നീ ജില്ലകളിലാണ് പ്രവർത്തനം നിർത്തിയത്. മറ്റു ജില്ലകളില് കെയര് ആന്ഡ് സപ്പോര്ട്ട് സെന്റര് (സി.എസ്.സി.) എന്ന പേരില് പ്രവര്ത്തനം തുടരും. ഗ്ളോബല് ഫണ്ട് വെട്ടിക്കുറച്ചിതിന്റ ഭാഗമായി ഇന്ത്യയില് മൊത്തം 75 ജില്ലകളിലാണ്  വിഹാന് ഹെല്പ് ഡസ്ക്കുകള് പ്രവര്ത്തനം അവസാനിപ്പിച്ചത്. സംസ്ഥാത്ത്്്് വിഹാൻ  ഹെല്പ്ഡെസുക്കുകളിൽ  ജോലി ചെയ്ത 30 പേർക്ക്  ഇതോടെ ജോലിയും നഷ്ടമായി. എച്ച്.െഎ.വി ബാധിതരുടെ ക്ഷേമത്തിനായി ജില്ലകള്തോറും പ്രവര്ത്തിക്കുന്ന ചെറിയ സംഘടനകള്ക്ക്  ഇനി പ്രവര്ത്തനങ്ങള് നടത്താന് കഴിയില്ല.  അതിനാല് സര്ക്കാർ   ഇടപെട്ട്്ആരോഗ്യ വകുപ്പിന് കീഴില് ഇത്തരം സഹായ കേന്ദ്രങ്ങൾ   അനുവദിക്കണമെന്നാണ് എച്ച്.ഐ.വി. ബാധിതരുടെ ആവശ്യം. 2013 വരെ  എയ്ഡ്സ് കണ്ട്രോള്  സൊസൈറ്റിയുടെ കീഴിലെ പ്രത്യാശകേന്ദ്രവുമായി സഹകരിച്ചാണ് സംഘടനകൾ  പ്രവര്ത്തനങ്ങൾ  നടത്തിയിരുന്നത്.  2013 ൽ  സംസ്ഥാനത്ത് പ്രത്യാശകേന്ദ്രം പ്രവർത്തനം  അവസാനിപ്പിച്ചു.  തുടര്ന്നാണ് അലൈന്സ് ഓഫ് ഇന്ത്യ എന്ന പ്രൈവറ്റ് കമ്പനി മുൻൈകയെടുത്ത്്സി.പി.കെ. പ്ലസുമായി സഹകരിച്ച് പ്രത്യാശകേന്ദ്രത്തിന് പകരം വിഹാൻ ഹെൽപ് ഡസ്ക് ആരംഭിച്ചത്.. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *