April 17, 2026

കേന്ദ്ര സംസ്ഥാന സർക്കാറുകൾ വയനാട് ചുരത്തിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം… എം പി എം ഐ ഷാനവാസ്‌

0
By ന്യൂസ് വയനാട് ബ്യൂറോ
കേന്ദ്ര സംസ്ഥാന സർക്കാറുകൾ വയനാട് ചുരത്തിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന്  എം പി എം ഐ ഷാനവാസ്‌ ലോക്സഭയിൽ കുറ്റപ്പെടുത്തി. ചട്ടം 377പ്രകാരമാണ് അദ്ദേഹം വിഷയം പാർലമെൻറിൽ ഉന്നയിച്ചത്. വയനാടിനോടും വയനാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനോടും രണ്ട്‌ സർക്കാറുകളും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. എം പി പറഞ്ഞു. 
വയനാട് ചുരത്തിൽ എല്ലാ ദിവസവും ഉണ്ടാകുന്ന ഗതാഗത കുരുക്കുമൂലം പതിനായിരക്കണക്കിന് യാത്രക്കാർ മണിക്കൂറുകളോളം ക്യൂ നിന്ന് പെടാപാട് പെടുകയാണ്. അത്യാവശ്യ ചികിത്സയ്ക്ക് പോകുന്ന രോഗികളും, കോഴിക്കോട് റെയിൽവേ ആശ്രയിക്കുന്നവരും, ചരക്ക് നീക്കങ്ങളും എല്ലാം തടസ്സപ്പെട്ട് ഒറ്റപ്പെടുന്ന അവസ്ഥയിലാണ് ഇന്ന് വയനാട്. 
നാഷണൽ ഹൈവേ അതോറിറ്റി ഉടനെ ഈ വിഷയത്തിൽ ഇടപെടണമെന്നും കേരള സർക്കാർ അടിസ്ഥാന സൗകര്യം ഒരുക്കണമെന്നും എം പി സഭയിൽ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *