April 29, 2024

വിദ്യാഭ്യാസ വായ്പാ കടാശ്വാസ പദ്ധതിയിൽ വായ്പയെടുത്ത മുഴുവൻ കർഷകരെയും ഉൾപ്പെടുത്തണം കത്തോലിക്കാ കോൺഗ്രസ്സ്.

0
വിദ്യാഭ്യാസ വായ്പാ കടാശ്വാസ പദ്ധതിയുടെ ചില നിബന്ധനകൾ പാവപ്പെട്ട കർഷകരെ ഒഴിവാക്കുന്ന വിധത്തിലാണെന്നും എസ്. ബി.ഐ, എസ്.ബി. ടി ലയനത്തിന്റെ പേരിൽ കർഷകരെ ഒഴിവാക്കാനുള്ള നീക്കത്തിൽ മാനന്തവാടി രൂപ തകത്തോലിക്ക കോൺഗ്രസ്സ് പ്രതിഷേധിച്ചു.ബാങ്കുകൾക്കു വേണ്ടി കോർപ്പറേറ്റ് ഏജൻസികളെ കൊണ്ട് വായ്പ തിരിച്ചുപിടിക്കാൻ നടത്തുന്ന സമ്മർദ്ദ തന്ത്രങ്ങളെ കർഷകർ ഒറ്റകെട്ടായി നേരിടുമെന്നും യോഗം മുന്നറിയിപ്പു നൽകി.സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ കടാശ്വാസ പദ്ധതിയുടെ ഗുണം കേരളത്തിലെ മുഴുവൻ കർഷകർക്കും ലഭ്യമാക്കണമെന്നും കുറഞ്ഞ പലിശ നിരക്കിൽ കർഷകർക്ക് വിദ്യാഭ്യാസ വായ്പ നൽകുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും യോഗം അഭിപ്രായപ്പെട്ടു.പഠന മികവുള്ള സാമ്പത്തിക നിലവാരം കുറഞ്ഞ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് പലിശരഹിത വായ്പ നൽകുന്നത് സമൂഹനന്മയക്കും രാജ്യപുരോഗതിക്കും ഗുണകരമാകുമെന്നും യോഗം അഭിപ്രായപ്പെട്ടു.
രൂപത ഡയറക്ടർ ഫാ.ആന്റോ മമ്പള്ളിൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.കെ.പി.സാജു അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി വർക്കി നിരപ്പേൽ ആമുഖ പ്രഭാഷണം നടത്തി. ദ്വാരക ഫൊറോന വികാരി റവ.ഫാ.ജോസ് തേക്ക നടി, ജോർജ്ജുകുട്ടി വിലങ്ങപ്പാറ, ജോസ് കുറുമ്പാലക്കാട്ട്, ജിൽസ് മേക്കൽ, തോമസ് ആര്യ മണ്ണിൽ, സണ്ണി ചെറുകാട്, ജെയിംസ് മറ്റത്തിൽ, മോളി കരിമ്പനാക്കുഴി, ലൗലി ഇല്ലിക്കൽ, സന്തോഷ് പ്ലാക്കാട്ട്, അഡ്വ.ഷാജി തോപ്പിൽ, റെജിമോൻ പുന്നോലിൽ, റെനീഷ് ആര്യപ്പള്ളി എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *