May 7, 2024

പൂപ്പൊലി മൈതാനത്ത് കർഷകർക്ക് കൂട്ടായി എഫ്.ഐ.ബി

0
10a
പൂപ്പൊലിയിൽ കർഷകർക്ക് ലഭിക്കാവുന്ന സഹായ പദ്ധതികളെ കുറിച്ച് ഫാം ഇൻഫർമേഷൻ ബ്യൂറോ സ്റ്റാളിൽ നിന്നറിയാം. കർഷകർക്കായി കൃഷിയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നതിന് ആവശ്യമായ ജലസേചന സൗകര്യം, തെങ്ങ് കൃഷി, ജൈവവള യൂണിറ്റ്, തെങ്ങ് കയറ്റ യന്ത്രം,തെങ്ങിൻ തൈ വാങ്ങൽ എന്നിവയ്ക്കുള്ള ധന സഹായം, കേരവൃക്ഷ ഇൻഷൂറൻസ് പദ്ധതികളെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമാണ്.ഈ വർഷത്തിൽ ഒരു പുതുമയായി കർഷകർക്ക് നേരിട്ട് എല്ലാ തരത്തിലുള്ള ആവിശ്യങ്ങൾക്കും കൃഷി മന്ത്രിയുമായി നേരിട്ട് ആശയ വിനിമയം നടത്താനുതകുന്ന സംവിധാനങ്ങളോടുകൂടിയാണ് പൂപ്പൊലി നഗരിയിൽ എഫ്.ഐ.ബി. പ്രവർത്തിക്കുന്നത്. വാട്സ് ആപ്പ് മുഖേനയോ കാർഷിക വിവര സങ്കേതം എന്ന ഫേസ്ബുക്ക് പേജ് മുഖേനയോ കൃഷിമന്ത്രിയുമായി നേരിട്ട് സംസാരിക്കാമെന്ന് അധികൃതർ പറയുന്നു. തേനീച്ച കർഷകർക്കായി ചെറുതേനും തേനീച്ചയും, കേരകർഷകർക്കായി തെങ്ങ് എന്ന കൽപവൃക്ഷം, മട്ടുപ്പാവ് കർഷകർക്കായി സുരക്ഷിത പച്ചക്കറി കൃഷിക്ക് ഒരു മാർഗരേഖ, കൃഷി പാഠാവലി, ക്ഷീരകർഷകർക്കായി ക്ഷീര കൈപുസ്തകം, തുടങ്ങി നിരവധി പുസ്തകങ്ങൾ തികച്ചും സൗജന്യമായി ഫാം ഇൻഫർമേഷൻ ബ്യൂറോ നൽകുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *