April 17, 2026

തരിയോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: തരിയോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാവും.
1925ല്‍ കാവുംമന്ദം കണാഞ്ചേരിയില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലാരംഭിച്ച എല്‍പി സ്‌കൂള്‍ 1957 ല്‍  ഹൈസ്‌കൂളായി ഉയര്‍ത്തി. 1990ല്‍ ജില്ലയിലെ ആദ്യത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇവിടെയാണ് ആരംഭിച്ചത്.  അഞ്ച് മുതല്‍ 12വരെ ക്ലാസുകളിലായി 900 കുട്ടികള്‍ പഠിക്കുന്നു. 50 ശതമാനം പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ്. പരിമിതമായ ഭൗതിക സാഹചര്യമാണ് സ്‌കൂളിനുള്ളതെങ്കിലും പാഠ്യ പാഠ്യേതര രംഗത്ത് മികവാര്‍ന്ന പ്രവര്‍ത്തനമാണ് സ്‌കൂളിലുള്ളത്. വജ്രജൂബിലിയുടെ ഭാഗമായി സെപ്തംബര്‍ മുതല്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ്. ജില്ലാതല ക്വിസ്, സെമിനാര്‍, കലാ-കായിക മത്സരം, പൂര്‍വവിദ്യാര്‍ഥി സംഗമം, പൂര്‍വ അധ്യാപക സംഗമം തുടങ്ങിയവനടന്നു. സമാപനയോഗത്തല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തും. പ്രധാനാധ്യാപിക കെ എന്‍  ജ്യോതിബായ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വാര്‍ത്താമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് വി. മുസ്തഫ, കെ.എന്‍. ജ്യോതിബായ്, പി.കെ. വാസു, കെ.ബി. രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *