May 6, 2024

അധികൃതരുടെ അനസ്ഥ: ഡി.ടി.പി.സി.ക്ക് ലക്ഷങ്ങളുടെ നഷ്ടം

0

മാനന്തവാടി: അധികൃതരുടെ അനാസ്ഥ കരണം ഡി.ടി.പി.സിയുടെ കീഴിലുള്ള കുറുവ ഡി.എം.സി.ക്ക് ലക്ഷങ്ങളുടെ നഷ്ടം. ഡിസംബർ 16ന് കുറുവ നിയന്ത്രണ വിധേയമായി തുറന്നിട്ടും വാഹന പാർക്കിങ്ങ് പിരിക്കുന്നതിനും ലക്ഷങ്ങൾ മുടക്കിയ 40 പേർക്ക്
തമാസിക്കുന്നതിനുള്ള ഡോർമെറ്ററിയും രണ്ട് റുമുകളും മാസങ്ങളായി അടഞ്ഞ് കിടക്കുയാണ്. ഡോർമെറ്ററിയുടെയും പാർക്കിങ്ങ് സ്ഥലത്തിന്റെയും നടത്തിപ്പിന് കരാർ നൽകിയിരുന്നു.എന്നാൽ പാർക്കിംഗ് എരിയ നടത്തിപ്പിന് എടുത്തയാൾ ഡി എംസി യുമായി കരാർ വെച്ചിരുന്നു.എന്നാൽ കുറുവയിൽ നിയന്ത്രണം  എർപ്പെടുത്തിയതിനെ തുടർന്ന് ഇയാൾ കരാറിൽ നിന്നും പിൻമാറുകയാണന്ന് സൂചന.
ഡോർമെറ്ററി കഴിഞ്ഞ ഒരു വർഷമായി അടഞ്ഞ് കിടക്കുയാണ്. ഡോർമെറ്ററി റിപ്പയർ ചെയ്ത് വിണ്ടും കരാർ നൽകിയെങ്കിലും നടത്തിപ്പിന് എടുത്തയാൾ ഇതുവരെ ഡിഎംസിയുമായി കരാർ വെച്ചിട്ടില്ല.
മഴകാലത്ത് കുറുവ ദ്വിപ് അടച്ചിടുന്ന സമയത്ത്  ഡോർമെറ്ററിയും റുമുകളും ഇവിടെയെത്തുന്നവർക്ക് തമാസിക്കുന്നത് സൗകര്യം നൽകുന്നില്ല.16 ലധികം ജീവനക്കാർ ഡിഎംസിയിൽ ജോലി ചെയ്യുന്നുണ്ട്. മഴകാലത്ത് ഇവിടെ ജീവനക്കാരിൽ ഭൂരിഭാഗം പേരും വെറുതെയിരുന്ന് ശമ്പളം മേടിക്കുയാണ് ചെയ്യുന്നത്.
നിലവിലുള്ള ജീവനക്കാരെ വെച്ച് പാർക്കിങ്ങും ഡോർമെറ്ററിയുടെ നടത്തിപ്പും നടത്തൻ കഴിയുമെന്ന് ഇരിക്കെയാണ് കരാർനൽക്കുന്നത്.കരാർ നൽക്കുന്നതിന് പിന്നിൽ ചില ഡിടിപിസി യിലെജിവനാക്കരുടെ ഇടപെടലാണന്ന് അരേപണം ഉയരുന്നുണ്ട്. ഡോർമെറ്ററിയുടെയും പാർക്കിങ്ങിന്റെ പേരിൽ മുൻമ്പ് നടത്തിയ മുഴുവൻ ഇടപാടുകളും അന്വേഷിക്കണമെന്നും പാർക്കിങ്ങ്, ഡോർമെറ്ററിയുടെയും നടത്തിപ്പ് ഡി എംസി ജീവനക്കാരരെയും എൽപ്പിക്കണമെന്നും ഡിഎംസിക്ക് വന്ന നഷ്ടം തിരിച്ച് പിടിക്കാൻ നടപടി സ്വീകരിക്കണമെന്ന് സിപിഐ മാനന്തവാടി ലോക്കൽ കമ്മറ്റി അവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *