June 20, 2026

ജില്ലാ ക്ഷീര കർഷക സംഗമവും ഐസ്‌ക്രീം പ്ലാന്റ് ഉദ്ഘാടനവും മന്ത്രി കെ.രാജു നിർവഹിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ക്ഷീര കർഷക സംഗമവും സുൽത്താൻ ബത്തേരി ക്ഷീര സഹകരണ സംഘത്തിന്റെ വയനാട് മിൽക്ക് ഐസ്‌ക്രീം വിപണനവും (ജനുവരി അഞ്ച്) രാവിലെ 11ന്   ബത്തേരി നഗരസഭാ ടൗഹാളിൽ വനം- മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യും. ബത്തേരി പാൽവിതരണ സഹകരണ സംഘത്തിന്റെ ഡയറി പ്ലാന്റിനോട് ചേർന്ന്  നിർമിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ഐസ്‌ക്രീം പ്ലാന്റ് ഉദ്ഘാടനവും നമ്പിക്കൊല്ലിയിൽ രാവിലെ 10ന് മന്ത്രി നിർവഹിക്കും. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ സി.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ കളക്ടർ എസ്.സുഹാസ്, ക്ഷീര വികസന വകുപ്പ് ഡയറക്ടർ എബ്രഹാം ടി.ജോസഫ്,  മിൽമ ചെയർമാൻ പി.ടി.ഗോപാലക്കുറുപ്പ്, ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ അഡ്വ.എൻ.രാജൻ, നഗരസഭാ ചെയർമാൻ സി.കെ.സഹദേവൻ, സുൽത്താൻ ബത്തേരി ക്ഷീര സംഘം പ്രസിഡന്റ് കെ.കെ.പൗലോസ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി  ഡയറക്ടർ  ജോഷി ജോസഫ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എിവർ പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനവും പശുവളർത്തലും എന്ന വിഷയത്തിൽ ക്ലാസ് നടക്കും. ഡോ.എ.പ്രസാദ്, ഡോ.വിനുഡേവിഡ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *