May 19, 2024

നാണയ പ്രദര്‍ശനത്തില്‍ ശ്രദ്ദേയരായി ത്രിതം ഫാം പൂപ്പൊലിയിൽ

0
2a 1
അമ്പലവയല്‍: അമ്പലവയലിന് അലങ്കാരമായി അരങ്ങേറുന്ന  പൂപ്പൊലിമേളയില്‍ പുരാവസ്തു പ്രദര്‍ശനത്തിന്റെ ഭാഗമായി നാണയ ശേഖരണത്തില്‍ ശ്രദ്ദേയരായി ത്രിതം ഫാം. അമൂല്യവും പൗരാണികവുമായ നാണയങ്ങള്‍ സംരക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയുമാണ് ഇവര്‍. പി.കരുണാകരന്‍ നായരുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ചണ് ത്രിതം പ്രവര്‍ത്തിക്കുന്നത്. 
  മൗര്യ,ഗുപ്ത,രജപുത്ര,മുഗള്‍ ഈസ്റ്റ് ഇന്‍ഡ്യ,ബ്രി'ീഷ് ഇന്‍ഡ്യ മുതല്‍ ഈ കാലഘ'ം വരെയുളള നാണയ ശേഖരങ്ങള്‍ ഇവര്‍ പ്രദക്തശനത്തിന് എത്തിച്ചിട്ടുണ്ട്. കൂടാതെ മലയാള തനിമയുറങ്ങുന്ന  തിരുവിതാംകൂറില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന  ചക്രം(ക്യാഷ്) സമുദ്രഗുപ്തന്റെ കാലഘട്ടത്തില്‍ നിലവില്‍ വന്ന  സ്വര്‍ണ്ണ നാണയങ്ങള്‍ ഇവയെല്ലം ഇവിടെ ശ്രദ്ദേയമാണ്. ആദ്യകാലഘട്ട'ത്തില്‍ നിലനിന്നിരു സാങ്കേതിക വിദ്യയുടെ മികവ് തെളിയിക്കുന്നതാണ് പുരാതന നണയങ്ങള്‍ എന്നും  അതാണ് നാണയ ശേഖരത്തെ വിപുലപ്പെടുത്തിയതെന്നും  സങ്കര ലോഹവും പഞ്ചലോഹവുമെല്ലാം ഇതിനൊരു ഉദാഹരണമാണെന്നും  ത്രിതം ജീവനക്കാരന്‍ ഗിരീഷ് പറഞ്ഞു. അടുത്ത തലമുറക്ക് നല്‍കുന്ന തിരുശേഷിപ്പാണ് ത്രിതം ഫാം പ്രദര്‍ശിപ്പിക്കുന്ന നാണയ ശേഖരം എന്നും  ഗിരീഷ് കൂട്ടിചേര്‍ത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *