എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിൽ ജൈവപച്ചക്കറി വിളവെടുപ്പ് ഉത്സവം
മാനന്തവാടി :വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ കാമ്പസിനകത്ത് നടത്തിയ ശൈത്യകാല ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രെസിഡണ്ട് അനീഷ സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു.കോളേജ് പി.ടി.എ പ്രെസിഡണ്ട് യു.എ പൌലോസ് ആദ്യ ഫലം ഏറ്റുവാങ്ങി. പ്രോഗ്രാം ഓഫീസർമാരായ ആബിദ് തറവട്ടത്ത്, അലി.കെ.പി, വളണ്ടിയർ സെക്രട്ടറിമാരായ രെജീഷ് എം , മുഹമ്മദ് ഹാഷിർ ഐ.പി, വർഷ പി.എം , അതുല്യ ജേക്കബ് എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി. കോളിഫ്ലവർ, കാബേജ് , ബീൻസ്, തക്കാളി, ബീറ്റ്റൂട്ട്, കാരറ്റ് , കക്കരി, വെണ്ട, വഴുതന, പയർ, പച്ചമുളക്, നോക്നോൾ, മല്ലി, ചീര, ബ്രൊക്കോളി തുടങ്ങീ വിവിധ തരം പച്ചക്കറികളാണ് വിദ്യാർത്ഥികൾ കാമ്പസിനകത്ത് നട്ടുവളർത്തി പരിപാലിക്കുന്നത്. കൃഷിക്ക് സ്ഥലം ഒരുക്കുന്നത് മുതൽ വിളവെടുപ്പ് നടത്തുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളും സ്വയം ചെയ്തു വരുന്നതിലൂടെ കൃഷിയപ്പറ്റിയും വിവിധ സമയങ്ങളിൽ ചെയ്യേണ്ട പരിപാലനത്തെക്കുറിച്ചും വിദ്യാർത്ഥികൾക്ക് സ്വയം ചെയ്ത് ബോധ്യപ്പെടാൻ അവസരം ലഭിച്ചു. പത്ത് കിലോ കോളിഫ്ലവർ, അഞ്ച് കിലൊ ബീൻസ് , 2 കിലോ പച്ചമുളക്, 1 കിലോ മല്ലിയില എന്നിവയാണ് വിളവെടുപ്പുത്സവത്തിലൂടെ ലഭിച്ചത്. മുഴുവൻ പച്ചക്കറിയും കാമ്പസിനകത്ത് തന്നെ വില്പനയും നടത്തി.






Leave a Reply