May 20, 2024

ചുരം റോഡിനോടുള്ള അവഗണ സർക്കാർ അവസാനിപ്പിക്കണം: പി.കെ.ജയലക്ഷ്മി

0

കൽപ്പറ്റ: വയനാട് ഒറ്റപ്പെടുന്ന തരത്തിൽ താമരശ്ശേരി ചുരം തകർന്നിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ ചുരം റോഡിന്റെ കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കണമെന്ന് മുൻ മന്ത്രിയും കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗവുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. ചുരം റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് അടിവാരത്ത് അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച  മുൻ എം.എൽ.എ. മോയിൻക്കുട്ടിയുടെ സമരത്തിന്  ബഹുജന പിന്തുണ വർദ്ധിച്ചിട്ടുണ്ട്. സമരം പൊതുജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.ഈ  ആവശ്യം ഉന്നയിച്ച് ഇതിനോടകം നിരവധി സമരങ്ങൾ നടന്നു കഴിഞ്ഞു. 
      ജനകീയ സമരങ്ങളെ സർക്കാർ കണ്ടില്ലന്ന് നടിക്കുന്നത് ശരിയല്ല. എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം റോഡുകൾ ഉൾപ്പെടെ ജനങ്ങൾക്ക് അത്യാവശ്യമുള്ള പല മേഖലകളിലും കാര്യക്ഷമമായി ഇടപെടുന്നില്ല. വയനാടിനെ തീർത്തും അവഗണിക്കുന്ന  സർക്കാർ നിലപാട് തിരുത്തണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.
      ഗ്രാമീണ റോഡുകൾ പലതും തീർന്നിട്ടും അറ്റകുറ്റപ്പണി പോലും നടത്താത്തത് നീതി നിഷേധമാണന്നും അവർ പ്രസ്താവനയിൽ ആരോപിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *