അമ്പലവയല്‍ ടൗണില്‍ ടോയ്‌ലറ്റ് സൗകര്യം അപര്യാപ്തം
അമ്പലവയല്‍: ടൗണിലെത്തുന്ന ജനങ്ങള്‍ക്ക് പണം കൊടുത്താല്‍പ്പോലും പൊതു ടോയ്‌ലറ്റ് സൗകര്യം ലഭ്യമല്ലെന്ന് ആക്ഷേപം. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലുള്ള ഗ്രാമപഞ്ചായത്തിന്റെ കംഫര്ട്ട് സ്‌റ്റേഷന്‍ (പൊതു ടോയ്‌ലറ്റ്) പണം കൊടുത്ത് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ അത് വൈകിട്ട് അഞ്ചോടെ പൂട്ടിപ്പോകും. അഞ്ചിന് ശേഷം ടൗണിലെത്തുവര്‍ക്ക് ടോയ്‌ലറ്റ് സൗകര്യം വേണമെങ്കില്‍ ഹോട്ടലുകളെ തേടിപ്പോകണം. അവിടെയും കസ്റ്റമേഴ്‌സിനു മാത്രമേ സൗകര്യം ലഭിക്കൂ. രാത്രി ഒമ്പതു വരെ സാധാരണ നിലയില്‍ ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരുണ്ടാകും. എന്നാല്‍ സ്റ്റാന്‍ഡില്‍ ബസ് കാത്തു നില്‍ക്കുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് ടോയ്‌ലറ്റില്‍ പോകണമെങ്കില്‍ ഒരു മാര്‍ഗവുമില്ല. ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിച്ച വിമെന്‍ കോംപ്ലക്‌സ് എന്ന ടോയ്‌ലറ്റ്‌സംസംവിധാനം വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ബസ് സ്റ്റാന്‍ഡിലെത്തു യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടി നിര്‍മ്മിച്ചവയാണെങ്കിലും അത് പൂട്ടിക്കിടക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ഉപകാരമില്ല. കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പൂപ്പൊലി കൂടി ആരംഭിച്ചതോടെ രാത്രി കാലത്തും ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരുണ്ടാകും. അതിരാവിലെയും വൈകിട്ടും ടൗണിലെത്തുന്ന ജനങ്ങള്‍ നേരിടുന്ന ഈ വിഷമം പരിഹരിക്കാന്‍ ഗ്രാമപ്പഞ്ചായത്തധികൃതര്‍ തയാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.





Leave a Reply