May 19, 2024

ജില്ലയില്‍ അതിശൈത്യം തുടരുന്നു; നാല് വര്‍ഷത്തിനിടെ കൂടുതല്‍ തണുപ്പ് അനുഭവപ്പെട്ടത് 2017ല്‍

0
മാനന്തവാടി: സാധാരണ വര്‍ഷങ്ങളില്‍ നിന്നും വിത്യസ്തമായി ജില്ലയില്‍ അതിശൈത്യം തുടരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെട്ടതും ഏറ്റവും കുടുതല്‍ ദിവസം ശൈത്യം നീണ്ട് നില്‍ക്കുന്നതും 2017 അവസാന ആഴ്ചയിലും 2018 ആദ്യ വാരത്തിലും. 2017 ഡിസംമ്പര്‍ 30 നാണ് നാലു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 13.2 ഡിഗ്രി സെല്‍ഷ്യസാണ് താപനില ഈ ദിവസം രേഖപ്പെടുത്തിയത്. 2014ല്‍ ഡിസംമ്പര്‍ 18 ന് 13.8 ഡിഗ്രി സെല്‍ഷ്യസാണ് താപനിലയെങ്കില്‍ 2015 ഡിസംമ്പര്‍ 31 ന് 13.8 ഡിഗ്രിയും 2016 ഡിസംമ്പര്‍ 31 ന് 13.12 ഡിഗ്രിയുമായിയിരുന്നു താപനില. 2017ല്‍ ഡിസംമ്പര്‍ 15ന് ശേഷം 15 ഡിഗ്രിയില്‍ താഴെയായിരുന്നു താപനില ഇത് ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അടുത്ത ഒരാഴ്ച കൂടി ജില്ലയില്‍ 17 ഡിഗ്രി മുതല്‍ 14 ഡിഗ്രി വരെ താപനില നില നില്‍ക്കുമൊണ് കാലാവസ്ഥ കേന്ദ്രങ്ങള്‍ നല്‍കു റിപ്പോര്ട്ട്കള്‍ വ്യക്തമാക്കുന്നത്. സാധാരണ ഗതിയില്‍ ജില്ലയില്‍ നവംമ്പര്‍ പകുതി മുതല്‍ ആരംഭിക്കുന്ന ശൈത്യം ഡിസംമ്പറോട് കൂടി അവസാനിക്കുകയാണ് പതിവ്. എന്നാല്‍ 2017ല്‍ ഡിസംമ്പര്‍ പകുതിയോടെ ആരംഭിച്ച അതിശൈത്യം 2018 ജനുവരി പകുതി വരെ നീണ്ട് നില്‍ക്കുമെന്നാണ് സൂചന. അതെ സമയം ക്രമം തെറ്റിയുള്ള അതിശൈത്യവും ദീര്‍ഘ ദിവസം ശൈത്യം നീണ്ട് നില്‍ക്കുന്നതും കാര്‍ഷിക വിളകളെ പ്രതികൂലമായി ബാധിക്കുമെന്നും ശൈത്യം ദീര്‍ഘനാള്‍ നീണ്ട് നില്‍ക്കുന്നത് കടുത്ത ചൂടിന് കാരണമായേക്കുമെന്നുമാണ് വിദഗ്ധര്‍ ചൂണ്ടി കാട്ടുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *