June 20, 2026

മോദിയുടെ നയം രജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കുമെന്ന് മന്ത്രി കെ.രാജു.

0
FB_IMG_1515158855616
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഇന്ത്യ ഭരിക്കുന്ന ബിജെപി സർക്കാരിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങൾ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുമെന്ന് സംസ്ഥാന വനം മന്ത്രി കെ.രാജു പറഞ്ഞു. മാനന്തവാടിയിൽ സി പി ഐ വയനാട് ജില്ല സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫിസിന്റ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം ദ്രോഹിക്കുയും സമ്പത്തിക അരാജകത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന രീതിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.ഇതിനെ പ്രതിരോധിക്കുന്നതിനുള്ള ശക്തമായ പോരട്ടത്തിലാണ് സിപിഐ ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ. ഇതിന് എതിരെ ശക്തമായ ജനകീയ സമരങ്ങൾ രാജ്യത്ത് ഉയർന്ന് വരികയാണ്.ഇതിനെ പ്രതിരോധിക്കനുള്ള ചർച്ചകളും പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സമ്മേളനങ്ങളിൽ ചർച്ച ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്വാഗത സംഘം ചെയർമാൻ എൽ.സോമൻനായർ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, സംസ്ഥാന കൗൺസിൽ അംഗം പി.കെ. മൂർത്തി, ജില്ല അസിസ്റ്റൻറ് സെക്രട്ടറി പി.എസ്.വിശ്വംഭരൻ, സ്വാഗതസംഘം കൺവീനർ ഇ.ജെ.ബാബു, ട്രഷർ ജോണി മറ്റത്തിലാനി, മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ, ടി.ജെ.ചക്കോച്ചൻ, ലോക്കൽ സെക്രട്ടറിമാരയ ദിനേശ്ബാബു, കെ.പി.വിജയൻ, തവിഞ്ഞാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമ മുരളിധരൻ, കൗൺസിലർശോഭരാജൻ, അസ്സിസ്കോട്ട, കെ.സജിവൻ, രജിത്ത് കുമാർകമ്മന, എം.ബാലകൃഷ്ണൻ, പി.നാണു എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *