വനിതാ കൂട്ടായ്മയിലെ ജൈവ നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി
മാനന്തവാടി.വനിതാ കൂട്ടായ്മയിൽ തികച്ചും ജൈവ രീതിയിൽ ചെയ്ത നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തി.മാനന്തവാടി നഗരസഭയിലെ പതിമൂന്നാം ഡിവിഷനിലെ ആറാട്ടുതറ കല്ലറപ്പായി വയലിലാണ് കിർ ത്തന ജെൽജി ഗ്രുപ്പ് വർഷങ്ങളായി തരിശായി കിടന്ന വയലിൽ നെൽകൃഷി ഇറക്കിയത്.പാട്ടത്തിനെടുത്ത 8 ഏക്കർ വയലിലാണ് ആതിര നെൽവിത്ത് ഉപയോഗിച്ച് തികച്ചും ജൈവ രീതീയിൽ കൃഷി ചെയ്തത്. നെൽകൃഷി പ്രോത്സാഹനത്തിന്റ ഭാഗമായാണ് തുടർച്ചയായി നാലാം വർഷവും നെൽകൃഷി ചെയ്യുന്നത്.6 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത് കൃഷി വകുപ്പിൽ നിന്നും ലഭിക്കുന്ന ധനസഹായമല്ലാതെ നഗരസഭയിൽ നിന്നും യാതൊരു വിധ സഹായവും ലഭിച്ചിട്ടില്ലെന്ന് ഇവർ പറഞ്ഞു. മറ്റ് സീസണുകളിൽ ഇവർ പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. കൃഷിക്കാവശ്യമായ എല്ലാ ചിലവുകളും ഇവർ സ്വന്തം കയ്യിൽ നിന്നും വഹിക്കുകയായിരുന്നു. അടുത്ത വർഷവും നെൽകൃഷി ചെയ്യാനാണ് ഇവരുടെ ഉദ്ദേശം.കൊയ്ത്തുത്സവം .നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പ്രതിഭ ശശി, ബ്ളോക്ക് പഞ്ചായത്തംഗം എം.പി.വത്സൻ എന്നിവർ സംസാരിച്ചു.പി. പുഷ്പവല്ലി, അനിഷ അനിൽ, പി.ഉഷ, മാലതി സുരേഷ്, പി.ലീല, ഷിനി ഗിരീഷ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.






Leave a Reply