കാർഷിക ഗവേഷണത്തിലെ വിടവുകള്‍ നികത്താന്‍ സര്‍വ്വകലാശാലകള്‍ തയ്യാറാവണമെന്ന് മന്ത്രി.കെ.രാജു
കാർഷിക
ഗവേഷണത്തിലെ വിടവുകള്‍ നികത്താന്‍ സര്‍വ്വകലാശാലകള്‍ തയ്യാറാവണമെന്ന് മന്ത്രി.കെ.രാജു
ഗവേഷണത്തിലെ വിടവുകള്‍ നികത്താന്‍ സര്‍വ്വകലാശാലകള്‍ തയ്യാറാവണമെന്ന് മന്ത്രി.കെ.രാജു
അമ്പലവയല്‍: സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് സർവ്വകാലശാലകള്‍ പ്രാധാന്യം നല്‍കണം എന്നും ഗവേഷണത്തില്‍ നിലവിലുളള വിടവുകള്‍ നികത്തണമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ .രാജു പറഞ്ഞു. അമ്പലവയലിൽ അന്താരാഷ്ട്ര പുഷ്പമേളയോടനുബന്ധിച്ച് ആരംഭിച്ച സാങ്കേതിക വിദ്യാവാരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ച് ബ്രീഡിംഗ് നയത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. വെച്ചൂര്‍ പശുക്കള്‍ പോലെയുളള കേരളത്തിന്റെ തനത് ഇനങ്ങളുടെ വംശവര്‍ദ്ധനവിന് കേന്ദ്രഫണ്ട് എങ്ങനെ വിനിയോഗിക്കണമെന്ന് പരിശോധിക്കണം. കൃഷിക്കാരന് വിശ്വാസ്യതയോടെ നിലനില്‍ക്കാന്‍ പറ്റിയ മേഖല മൃഗ സംരക്ഷണവും ക്ഷീര വികസനുമാണ്. നാളികേരത്തിന്റെ നാടായ കേരളത്തില്‍ തെങ്ങിനുണ്ടായ രോഗ കീടബാധ കാരണം കേരളം എന്ന പേരിനുതന്നെ ഇന്ന് നാം അയോഗ്യരായിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ച് ഗവേഷണം നടത്തണമെന്നും നാളികേര സമ്പത്ത് കുറഞ്ഞ് വരുതിനെക്കുറിച്ച് പഠനം നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പതിറ്റാണ്ടുകളായി സര്‍വ്വകലാശാലകള്‍ നടത്തുന്ന ഗവേഷണങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയാണോ എന്ന് പുന:പരിശോധന നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.അദ്ധ്യക്ഷത വഹിച്ചു.






Leave a Reply