April 17, 2026

റോഡ് അപകടങ്ങള്‍ക്ക് തടയിടാന്‍ ബോധവല്‍ക്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്

0
03-9
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍ : വര്‍ദ്ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍ കുറക്കുന്നതിന് ബോധവല്‍ക്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. പൂപ്പൊലിയില്‍ റോഡ് അപകടങ്ങളെക്കുറിച്ചുളള ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു. സുല്‍ത്താന്‍ ബത്തേരി സബ് ആര്‍.ടി.ഒ. ഓഫീസിന്റെ നേതൃത്വത്തിലാണ് കല്‍പ്പറ്റയിലെ ഫോട്ടോ ജേണലിസ്റ്റായ കെ.പി.ഹരിദാസിന്റെ റോഡ് അപകടങ്ങളെക്കുറിച്ചുളള ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ 12 വര്‍ഷക്കാലം വയനാട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടന്ന 400 ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. സംസ്ഥാന ജനജാഗ്രത പുരസ്‌ക്കാരം നേടിയിട്ടുള്ള കെ.പി.ഹരിദാസ് ഫോട്ടോ വേള്‍ഡ് എന്ന പേരില്‍ സ്റ്റുഡിയോ നടത്തി വരികയാണ്. 141-ാം മത്തെ ജാഗ്രതാ പ്രദര്‍ശനമാണ് പൂപ്പൊലിയില്‍ നടക്കുന്നത്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം എ.ഡി.എം. കെ.എം.രാജു നിര്‍വ്വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റോണി വര്‍ഗ്ഗീസ് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍.രാജേഷ്,ജേക്കബ് വര്‍ക്കി എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *