April 28, 2024

പൂപ്പൊലിയില്‍ 400 വിദേശയിനം പഴവര്‍ഗ്ഗ ചെടികളുടെ ശേഖരവുമായി വില്ല്യം മാത്യു

0
5a
അമ്പലവയൽ:വിദേശയിനം പഴവർഗ്ഗ തൈകളെ കർഷകർക്കും കാഴ്ചകാർക്കും പരിചയപ്പെടുത്തുന്ന വില്യം മാത്യു അമ്പലവയലിലെ പൂപ്പൊലിയിലെത്തുന്ന 
  സഞ്ചാരികള്‍ക്കും  ഏറെ കൗതുകമാവുകയാണ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇൻഫാം വെസ്റ്റേൺ  ഗാട്ട്സ് 'ട്രോപിക്കൽ ഗാര്‍ഡൻ  അമ്പലവയല്‍ മേഖലാ  കേന്ദ്രത്തിലെ അന്താരാഷ്ട്രപുഷ്പ-ഫല  പ്രദര്‍ശന മേളയുടെ  മുഖ്യ ആകര്‍ഷണമാണ്. 

. 1996ല്‍ എം .സി .എ കഴിഞ്ഞ് ഐ .ടി സ്‌പെഷിലിസ്റ്റായി വിദേശത്ത് ജോലി ചെയ്തിരുന്ന താമരശ്ശേരി വേനപ്പാറ സ്വദേശി വില്ല്യം മാത്യുവും ഭാര്യ സീനയും ചില കാരണങ്ങളാല്‍ നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു.. പാരമ്പര്യമായി കൃഷി കൈമുതലായ വില്ല്യംസിന്റെ കുടുംബ പശ്ചാത്തലം മുന്‍പോട്ടുളള ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തി. ഏകദേശം 15  വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനസ്സില്‍ ഉദിച്ച ആശയം ഒരു ഹോബിയായി സ്വീകരിച്ച ഇദ്ദേഹത്തിന്റെ ഫാമില്‍ ഇന്ന്  ഏകദേശം നാനൂറോളം വ്യത്യസ്ത ഇനം പഴവര്‍ഗ്ഗ ചെടികള്‍ ഉണ്ട്. ഫാമില്‍ പ്രധാനമായും ബ്രസീല്‍, ഇന്‍ഡോനേഷ്യ, തായ്‌ലന്റ്, ബോര്‍ഡോ, ആമസോൺ  എിവിടങ്ങളില്‍ നിന്നുളളവയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ഏത് ഭാഗത്തും ഇവക്ക് സമൃദ്ധമായി വളരാന്‍ സാധിക്കും. 

പൊതുവേ അരിയാഹാരം കൂടുതലായി കഴിക്കുന്ന  കേരളത്തിലെ ജനങ്ങള്‍ക്ക് പഴങ്ങള്‍ ശീലമാക്കിയുളള ഒരു പുതിയ ഭക്ഷ്യസംസ്‌ക്കാരമാണ്  വില്യം വിഭാവനം ചെയ്തത്. ഫാമിലെ അത്യപൂര്‍വ്വ ഇനം ബ്രസീലില്‍ നിന്നുളള റോലീനിയ പഴമാണ്. ഈ ഫലത്തെ പൊതുവേ ബ്രസീലുകാരുടെ ആരോഗ്യത്തിന്റെ രഹസ്യം എന്നണ് വിശേഷിപ്പിക്കുന്നത്. ഈ ഫലം ഒരു കുടുംബത്തിന്റെ ഒരു ദിവസത്തില്‍ ഒരു നേരത്തെ അത്താഴത്തിനു സമാനമാണ് എന്ന് വില്യം മാത്യു പറഞ്ഞു. റോലീനിയ ചെടി വെച്ചതിനുശേഷം ഏകദേശം 3-4 വര്‍ഷങ്ങള്‍ക്കുളളില്‍ ഫലം കായ്ച്ചുതുടങ്ങും. 


റോലീനിയ കൂടാതെ 19 ഓളം ഇനങ്ങളുളള അത്തിപ്പഴം, 28 ഓളം ഫിംഗര്‍ ലൈം കളറുളള നാരങ്ങവര്‍ഗ്ഗം, ഹിമാലയന്‍ ഫ്രൂട്ട് , മള്‍ബറി, എന്നിവയും ഉണ്ട്.  മനുഷ്യനും മൃഗങ്ങളും തമ്മില്‍ നിരന്തര സംഘര്‍ഷമുളള വയനാടന്‍ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ സലാക്ക് ഫ്രൂട്ട് '് ഒരു രക്ഷാകവചമായി ഉപയോഗിക്കാന്‍ സാധിക്കും. അമ്പലവയല്‍  കാര്‍ഷിക സര്‍വ്വകലാശാല മേഖല മേധാവി രാജേന്ദ്രനും  മറ്റ് പരിസ്ഥിതി ശാസ്ത്രജ്ഞരും, മാധ്യമ പ്രവര്‍ത്തകരുമടക്കം ഏകദേശം 200 ഓളം പേര്‍  അംഗങ്ങളായ  വാട്‌സ് ആപ്പ് ഗ്രൂപ്പാണ് ഫലവർഗ്ഗ പ്രചരണത്തിനായി പ്രവർത്തിക്കുന്നത്. ഗ്രൂപ്പിൽ ഉള്ളവർ ചേർന്നാണ് ഇത്തരം മേളകൾക്ക് പോകുന്നത്. . ധാരാളം പേർ വേനപ്പാറയിലെ ഫാം സന്ദർശിക്കുന്നുണ്ട്. അവിടെ എത്താൻ കഴിയാത്തവർക്കായി മേളകളിൽ വെച്ച് പഴ വർഗ്ഗ ചെടികളെ പരിചയപ്പെടുത്തുകയാണ് പതിവ്. വിദേശയിനം  ഫലങ്ങള്‍ മിതമായ വിലക്ക് ജനങ്ങളിലേക്ക് ലഭ്യമാക്കുമെന്നും  അദ്ദേഹം പറഞ്ഞു. വില്യം – സീന ദമ്പതികൾക്ക് രണ്ട് ആൺക്കുട്ടികൾ ഉണ്ട്.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *