April 19, 2026

വുഡ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷനും സെമിനാറും നടത്തി

0
01-14
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വുഡ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ എം.ജി.ടി.ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.ഡബ്ലു.ഐ.ഡബ്ലു.എ.ജില്ലാ പ്രസിഡന്റ് പി.എസ്.രമേശന്‍ അധ്യക്ഷത വഹിച്ചു.വ്യവസായ വകുപ്പ് വയനാട് ജില്ലാ ജനറല്‍ മാനേജര്‍ പി.എസ്.സുരേഷ്‌കുമാര്‍,എസ്.ജി.എസ്.ടി.വയനാട് ജില്ലാ അസിസ്റ്റന്റ് ടാക്‌സ് ഓഫീസര്‍ കെ.ആര്‍.പ്രീതി, എസ്.ജി.എസ്.ടി.വയനാട് ജില്ലാ സിസ്റ്റം ് അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവര്‍ സെമിനാറില്‍ ക്ലാസ്സെടുത്തു. വൃക്ക തകരാറിലായ വൈത്തിരി മേഖലയിലെ അംഗമായ അസീസ് മമ്പുറത്തിന് ധനസഹായം നല്‍കി. ഡബ്ലു.ഐ.ഡബ്ലു.എ.സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് സി.സി.മോഹനന്‍ ,ഡബ്ലു.ഐ.ഡബ്ലു.എ.സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഷിബു പ്ലാവിന്‍കൂട്ടത്തില്‍, ജില്ലാ കമ്മിറ്റി സെക്രട്ടറി സി.ജി.ഗിരീഷ് ,എം.കെ.ഹമീദ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *