May 5, 2024

കായകല്പ പുരസ്കാരം: സംസ്ഥാനത്ത് മൂന്നാം സ്ഥാനം മുണ്ടേരി അര്‍ബന്‍ പി.എച്ച്.സിക്ക്.

0
Img 20180106 Wa0002
കല്പറ്റ  :ആരോഗ്യ വകുപ്പിന്റെ കായകല്പ പുരസ്കാരത്തില്‍ ജില്ലയിലെ പ്രാഥമീകാരോഗ്യ കേന്ദങ്ങള്‍ക്ക് അഭിമാന നേട്ടം. ജില്ലയില്‍ ഒന്നാം സ്ഥാനം എടവക പ്രാഥമീക ആരോഗ്യകേന്ദ്രത്തിനും സംസ്ഥാനതലത്തില്‍ മുന്നാം സ്ഥാനം കല്പറ്റ മുണ്ടേരി അര്‍ബന്‍ പ്രാഥമീക ആരോഗ്യകേന്ദ്രത്തിനും ലഭിച്ചു. സര്‍ക്കാര്‍ ആസ്പത്രികളുടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ശുചിത്വം, ലഭ്യമാവുന്ന സേവനങ്ങള്‍ തുടങ്ങി വിവിധങ്ങളായ 250 ഓളം ഘടകങ്ങള്‍ അടിസ്ഥാനമാക്കി വര്‍ഷംതോറും സംസ്ഥാന സര്‍ക്കാര്‍  നല്കി വരുന്നതാണ് കായകല്പ പുരസ്കാരം. 
  
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആസ്പത്രിയിലെ മറ്റു ജീവനക്കാര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് എടവക പി.എച്ച്.സിയ്ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. രണ്ട് ലക്ഷം രൂപയാണ് പുരസ്കാര തുക. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ഒ.പി. സമയം. ഒരു ദിവസം ശരാശരി 180 പേര്‍ ചികിത്സയ്ക്കായി എത്തുംമെന്നും അധിക ദിവസങ്ങളിലും  രോഗികള്‍ തിരുംവരേയും ഒ.പി. പ്രവര്‍ത്തിക്കേണ്ടതായും വരാറുണ്ടെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജീവ് പറഞ്ഞു. ആസ്പത്രിയിലേക്ക് എത്തുന്നവര്‍ക്ക് ഇരിക്കാനായി വൃത്തിയുള്ള ഇരിപ്പിടവും, പൂന്തോട്ടവും ഉണ്ട്. കൂടാതെ പാലിയേറ്റിവ് പ്രവര്‍ത്തനങ്ങളും നടത്തുണ്ട്. എല്ലാ മാസവും 16 ദിവസും വീടുകള്‍ സന്ദര്‍ശിച്ച്  രോഗികളെ  പരിചരണങ്ങള്‍ നടത്തിവരുന്നുണ്ട്. ആസ്പത്രിയില്‍ ലാബ്  പ്രവര്‍ത്തിക്കാനുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. 2016 ലെ ആരോഗ്യകേരളം  പുരസ്കാരത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം എടവക ഗ്രാമപഞ്ചായത്തിനായിരുന്നു. ഡോ. എം.ടി. സംഗീര്‍ ആണ് എടവക പി.എച്ച്.എസിലെ മെഡിക്കല്‍ ഓഫീസര്‍.
                നഗരാരോഗ്യദൗത്യത്തിന്റെ ഭാഗമായി നാഷണല്‍ ഹെല്‍ത്ത്മിഷന്റെ കീഴില്‍ 2014 ലാണ് മുണ്ടേരി അര്‍ബന്‍ സൊസൈററി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലയളവില്‍  രോഗി സൗഹൃദ ആസ്പത്രി, രോഗനിയന്ത്രണം, ശുചിത്വം എന്നിവയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ സാധിച്ചു. ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍, മികച്ച ലാബ് സൗകര്യം, നഴ്‌സിംഗ്്് കെയര്‍ലാബ് എന്നിവയും ഇവിടെ ലഭ്യമാണ്. മികച്ച പ്രവര്‍ത്തനങ്ങളും ആടിസ്ഥാന സൗകര്യങ്ങളുമാണ് പി.എച്ച്.സിയെ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനത്ത്്എത്തിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്്കാരം .
       ദിവസവും ശരാശി 200 പേര്‍ ഇവിടെ ചികിത്സയ്ക്ക് എത്താറുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ്  ഒ.പി. സമയം. ഡോ. കെ. ഋത്വിക്കാണ്  മെഡിക്കല്‍ ഓഫീസര്‍. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *