April 19, 2026

എല്‍സ്റ്റ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ജനുവരി 12-മുതല്‍ അനിശ്ചിതകാല സത്യാഗ്രഹത്തിലേക്ക്

0
03-10
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:എല്‍സ്റ്റ എസ്റ്റേറ്റിലെ 107 തൊഴിലാളികള്‍ ജോലിയില്‍ നിന്ന്‍ പിരിഞ്ഞ് വര്‍ഷങ്ങളായിട്ടും ഗ്രാറ്റിവിറ്റി നല്‍കാത്ത മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ജനുവരി 12-മുതല്‍ അനിശ്ചിതകാല സത്യാഗ്രഹം എസ്റ്റേറ്റ് ഓഫീസിന് മുന്നില്‍ ആരംഭിക്കാന്‍ കല്‍പ്പറ്റ സി.ഐ.ടി.യു.ഓഫീസില്‍ ചേര്‍ന്ന തൊഴിലാളികളുടെ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുന്നില്ലെങ്കില്‍ റോഡുപരോധമുള്‍പ്പെടെയുള്ള ശക്തമായ സമരം ആരംഭിക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.പി.ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.ഇ.മുഹമ്മദ് ബാവ അധ്യക്ഷത വഹിച്ചു.പി.പി.ആലി(ഐ.എന്‍.ടി.യു.സി),എന്‍.വേണുഗോപാല്‍(പി.എല്‍.സി),സാം.പി.മാത്യു(ടി.യു.സി.ഐ),വി.വി.ബേബി(സി.ഐ.ടി.യു),കെ.സൈതലവി എന്നിവര്‍ സംസാരിച്ചു.പി.മുഹമ്മദാലി സ്വാഗതവും,കെ.പി.കുഞ്ഞുമുഹമ്മദ് നന്ദിയും പറഞ്ഞു.സമരസമിതി ചെയര്‍മാനായി കെ.പി.കുഞ്ഞുമുഹമ്മദിനേയും,കണ്‍വീനറായി എം.ബാവയേയും,ഖജാന്‍ജിയായി പി.അസൈനേയും കണ്‍വെന്‍ഷന്‍ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *