വെളളമുണ്ടയില്‍ സൗഹാര്‍ദ്ദം മെഡിക്കല്‍ ക്യാമ്പ് നടത്തി
വെളളമുണ്ട:ജില്ല ഹോമിയോപ്പതി വകുപ്പും വെളളമുണ്ട ഗ്രാമപഞ്ചായത്തും സംയുക്തമായി മെഗാ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സൗഹാര്‍ദ്ദം 2018 വെളളമുണ്ട എ.യു.പി. സ്‌കൂളില്‍ സംഘടിപ്പിച്ചു. ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ബി സോണി പദ്ധതി വിശദീകരിച്ചു. സക്കീന, ആത്തിക്ക ബായി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഖമര്‍ ലൈല, പ്രധാനാധ്യാപിക പ്രേമ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.വി ജോസ് എന്നിവര്‍ സംസാരിച്ചു. ഡോ. മുഹമ്മദ് തസ്‌നീം സ്വാഗതവും ഡോ. മഞ്ജുഷ ഷാംലറ്റ് നന്ദിയും പറഞ്ഞു. ക്യാമ്പിനോടനുബന്ധിച്ച് യോഗ പരിശീലനവും സൗജന്യ പ്രമേഹ രോഗ നിര്‍ണ്ണയവും നടന്നു.






Leave a Reply