April 20, 2026

ചായങ്ങളില്‍ വിസ്മയം തീര്‍ത്ത് ആര്‍ട്ടിസ്റ്റ് ഉണ്ണി

0
IMG-20180111-WA0038-1
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍: അമ്പലവയലിന്റെ അലങ്കാരമായി അരങ്ങേറു പൂപ്പൊലി മേളയില്‍ കാഴ്ചക്കാര്‍ക്ക് കുളിര്‍മയേകി ചായങ്ങളില്‍ വിസ്മയം തീര്‍ത്ത് ആര്‍ട്ടിസ്റ്റ് ഉണ്ണി. അഞ്ച് വര്‍ഷമായി തുടര്‍ന്നുവരുന്ന പൂപ്പൊലി മേളയില്‍ ചായം വിതറി അലങ്കാരമൊരുക്കുന്നത് ആര്‍ട്ടിസ്റ്റ് ഉണ്ണി തന്നെയാണ്. ആകര്‍ഷകമായ ചുമര്‍ ചിത്രങ്ങള്‍, പെയിന്റിങ് മുതലായവയില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച് ജനശ്രദ്ധ നേടുകയാണ് ഈ കലാകാരന്‍. അമ്പലവയലുകാരനായ ഉണ്ണി 25 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ചലചിത്ര മേഖലകളിലും വിവിധ കലാപരിപാടികളിലും പെയിന്റിങ് മത്സരങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *