May 5, 2024

വിദ്യാര്‍ത്ഥികളുടെ കവിതാ സമാഹാരം ‘ക്ലാസിസം’ : പ്രകാശനം 13ന് കണിയാമ്പറ്റയിൽ

0
Img 20180111 120832
കല്‍പ്പറ്റ: കണിയാമ്പറ്റ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ സാഹിത്യകൂട്ടായ്മയായ അക്ഷരവേദി പ്രസിദ്ധീകരിക്കുന്ന വിദ്യാര്‍ത്ഥികളുടെ കവിതാ സമാഹാരം 'ക്ലാസിസം' 13ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ പ്രകാശനം ചെയ്യുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ എം ബാബുരാജന്‍ പുസ്തകം ഏറ്റുവാങ്ങും. പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ഗഫൂര്‍ കാട്ടി അധ്യക്ഷത വഹിക്കും. ഡോ.സോമന്‍ കടലൂര്‍ മുഖ്യപ്രഭാഷണം നടത്തും. പി ഇസ്മായില്‍, ജി.എന്‍ ബാബുരാജ്, ഡോ.ബാവ കെ പാലുക്കുന്ന്, വിഷ്ണുപ്രസാദ്, ബാലന്‍ വേങ്ങര, എം ബാലഗോപാലന്‍, അനില്‍ കുറ്റിച്ചിറ സംസാരിക്കും.
 അക്ഷരവേദിയുടെ രണ്ടാമത്തെ പുസ്തകമായ ക്ലാസിസത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, കോളജുകളിലെ പഠിക്കാതാക്കളായ പത്ത് വിദ്യാര്‍ത്ഥികളുടെ കവിതകളാണുള്ളത്. സുല്‍ത്താന്‍ നസ്‌റിന്‍ (സെന്റ് സ്റ്റീഫന്‍സ് കോളജ് ഡല്‍ഹി), അതുല്‍ പൂതാടി (ബ്രണ്ണന്‍ കോളജ് തലശ്ശേരി), പൂജ ശശീന്ദ്രന്‍ (ജി.എച്ച്.എസ്.എസ് മീനങ്ങാടി), ദിയ ബിന്‍ജില (ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട്), ധീരജ എസ് മഹേഷ് (ഗവ.എച്ച്.എസ്.എസ്.എസ് കാക്കവയല്‍), ഗൗതമി എസ് (ഗവ.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ), മറീന ക്രിസ്റ്റി (സെന്റ് ജോസഫ്‌സ് എച്ച്.എസ് കല്ലോടി), സുല്‍ത്താന്‍ എം (എസ്.കെ.എം.ജെ. എച്ച്.എസ്.എസ് കല്‍പ്പറ്റ), ഷാഹിദ് പി.എസ് (ജി.എച്ച്.എസ്.എസ്.എസ് മീനങ്ങാടി) എന്നീ വിദ്യാര്‍ത്ഥികളുടെ കവിതകളാണ് സമാഹാരത്തെ സമ്പന്നാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ.വി മോഹന്‍കുമാര്‍ ആമുഖവും, ഡോ.സോമന്‍ കടലൂര്‍ പഠനവും എഴുതിയിരിക്കുന്നു. ഷാജി പുല്‍പ്പള്ളി എഡിറ്റ് ചെയ്ത കവിതാ സമാഹാരം മാനന്തവാടി നീര്‍മാതളം ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 
 വാര്‍ത്താ സമ്മേളനത്തില്‍ ഹെഡ്മിസ്ട്രസ് എം.കെ ഉഷാദേവി, അനില്‍ കുറ്റിച്ചിറ, ഷാജി പുല്‍പ്പള്ളി, എന്‍ അബ്ദുല്‍ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *